Monday, December 22, 2025

ആശുപത്രിയിലേക്ക് കൊണ്ടുപോയ റിനോഷ് ജോർജ് എവിടെ ? ഒടുവിൽ പ്രേക്ഷകരുടെ ആശങ്കകൾക്ക് ഉത്തരവുമായി മോഹൻലാൽ

ഫൈനൽ ഫൈവിലേക്ക് വരാൻ സാധ്യതയുള്ള ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലെ ശക്തനായ ഒരു മത്സരാര്‍ഥിയാണ് റിനോഷ് ജോര്‍ജ്. ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളിലൊന്നായ കാർണിവലിനുശേഷം ദേഹത്തുണ്ടായ ചില ആരോഗ്യപ്രശ്‍നങ്ങളെ തുടര്‍ന്ന് റിനോഷ് ജോർജിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ചത്തെ എപ്പിസോഡിൽ റിനോഷ് ജോര്‍ജ് ഇല്ലായിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരുടെ ആശങ്കകൾക്കുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.

റിനോഷിന്റെ ആരോഗ്യ വിവരങ്ങള്‍ മോഹൻലാല്‍ തന്നെ മത്സരാര്‍ഥികളോട് പങ്കുവെച്ചു. റിനോഷ് ഇപ്പോള്‍ ആശുപത്രിയിലാണ്. അദ്ദേഹം എത്രയും പെട്ടെന്ന് തിരിച്ച് വരട്ടേ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. കൂടാതെ റിനോഷിന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും മോഹൻലാല്‍ മത്സരാർഥികളോട് പറഞ്ഞു.

അതേസമയം, ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ വേറിട്ട ഒരു മത്സരാര്‍ഥിയായിട്ടാണ് റിനോഷിനെ പ്രേക്ഷകര്‍ കാണുന്നത്. കാരണം റിനോഷ് ഒരിക്കലും അനാവശ്യമായി കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കാറില്ല. എന്തെങ്കിലും പ്രശ്‍നം നടന്നാൽ തന്നെ അതിൽ തലയിടാതെ ഒഴിഞ്ഞുമാറി എല്ലാം വീക്ഷിക്കുന്ന പ്രകൃതമാണ് റിനോഷിനുള്ളത്.

Related Articles

Latest Articles