Saturday, May 4, 2024
spot_img

ഇന്തോനേഷ്യ ഓപ്പൺ ബാഡ്മിന്റണിൽ ചരിത്രമെഴുതി ഇന്ത്യൻ സഖ്യം; ലോക ചാമ്പ്യന്മാരെ പരാജയപ്പെടുത്തി സാത്വിക്-ചിരാഗ് ജോഡിക്ക് കിരീടം

ഇന്തോനേഷ്യൻ ബാഡ്മിന്റണിൽ ചരിത്രം കുറിച്ച് ഇന്ത്യ. ലോക ചാമ്പ്യന്മാരെ പരാജയപ്പെടുത്തി ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി ജോഡി കിരീടം നേടി. പുരുഷ ഡബിൾസ് ഫൈനലിൽ മലേഷ്യൻ ജോഡിയായ ആരോൺ ചിയ-സോ വുയി യിക്ക് സഖ്യത്തെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്.

21-17, 21-18 എന്ന സ്‌കോറിനാണ് ഇന്ത്യൻ ജോഡിയുടെ വിജയം. മത്സരം 43 മിനിറ്റ് നീണ്ടു നിന്നു. ഇന്തോനേഷ്യ ഓപ്പണിന്റെ ഡബിൾസ് ഇനത്തിൽ ഇന്ത്യയുടെ ആദ്യ കിരീടമാണിത്. അതേസമയം, നേരത്തെ സൂപ്പർ 100, സൂപ്പർ 300, സൂപ്പർ 500, സൂപ്പർ 750 എന്നീ കിരീടങ്ങൾ സാത്വിക്കും ചിരാഗും നേടിയിട്ടുണ്ട്. എല്ലാ സൂപ്പർ കിരീടങ്ങളും നേടുന്ന ആദ്യ ഇന്ത്യൻ ജോഡി കൂടിയാണ് സാത്വിക്കും ചിരാഗും.

Related Articles

Latest Articles