പത്തനംതിട്ട: പരുത്തിപ്പാറയിൽ ഭർത്താവിനെ ഭാര്യ കൊന്ന് കുഴിച്ചിട്ടെന്ന് സംശയിക്കുന്ന സംഭവത്തിൽ തെളിവെടുപ്പ് പുരോഗമിക്കുന്നു. കൊന്ന് കുഴിച്ചുമൂടിയത് വീടിനകത്താണെന്നാണ് സംശയം. എന്നാൽ, വീടിനകത്ത് കുഴിച്ചിട്ടും മൃതദേഹം കണ്ടെത്താൻ സാധിച്ചിട്ടില്ല.
പാടം സ്വദേശി നൗഷാദിനെ കാണാനില്ലെന്ന പേരിൽ 2021 നവംബറിൽ പിതാവ് നൽകിയ കേസിലാണ് ഇപ്പോൾ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. മൊഴിയുടെ പശ്ചാത്തലത്തിൽ പോലീസ് പ്രാഥമികാനേഷ്വണം നടത്തി. നൗഷാദിന്റെ ഭാര്യ ഫർസാനയെ ഉൾപ്പെടുത്തി പോലീസ് വിദഗ്ധ പരിശോധന നടത്തുന്നു. എന്നാൽ പരസ്പര വിരുദ്ധമായ ഇവരുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.
പാടം സ്വദേശി നൗഷാദാണ് കൊല്ലപ്പെട്ടത്. കേസിൽ പോലീസ് തുടരന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഭാര്യയെ ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലാണ് കുഴിച്ചിട്ടെന്ന രീതിയിൽ ഭാര്യ മൊഴി നൽകിയത്.

