കണ്ണൂര്‍: പാനൂരില്‍ ടൂറിസ്റ്റ് ബസിന്റെ എയര്‍ലീക്ക് പരിശോധിക്കുന്നതിനിടെ എയര്‍ സസ്‌പെന്‍ഷന്‍ താഴ്ന്ന് മഡ്ഗാർഡിനുള്ളിൽ ഉള്ളില്‍ കുടുങ്ങിയ മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം പാലാ ബസാറിലെ മെക്കാനിക് സുകുമാരനാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം.സംഭവസമയത്ത് മറ്റാരും സ്ഥലത്തുണ്ടായിരുന്നില്ല. സുകുമാരന്റെ ഭാര്യ ഇവിടെ എത്തിയപ്പോഴാണ് അപകടം കണ്ടത്. ഭാര്യയാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയത്.
ഫയര്‍ ഫോഴ്‌സ് അടക്കം സ്ഥലത്തെത്തി ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവിലാണ് സുകുമാരനെ ബസിനടിയില്‍നിന്ന് പുറത്തെത്തിക്കാനായത്. ഉടന്‍തന്നെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

