ദില്ലി: പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന് പ്രത്യക്ഷ പിന്തുണ പ്രകടിപ്പിച്ച് എത്തിയ രാഹുല്‍ അനുയായി സാം പിത്രോദയുടെ വാക്കുകള്‍ക്ക് മറുപടി നല്‍കി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും സപ്പോര്‍ട്ട് ചെയ്യുന്നത് പാകിസ്ഥാനെയാണോ എന്ന് അമിത് ഷാ ദില്ലിയില്‍ ചോദിച്ചു. പുല്‍വാമ പോലെയുള്ള ഹീനമായ ആക്രമണങ്ങള്‍ ദിനം പ്രതി നടക്കാന്‍ ഇത് പാകിസ്ഥാനല്ല ബിജെപി ഭരിക്കുന്ന ഇന്ത്യയാണെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു. ഇന്ത്യ പോലെയുള്ള ജനാധിപത്യ രാഷ്ട്രത്തില്‍ പാകിസ്ഥാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആ രാജ്യത്തിനല്ലാതെ മറ്റാര്‍ക്കാണ്. സര്‍ജിക്കല്‍ സ്ട്രൈക്കും , എയര്‍ സ്ട്രൈക്കും പാകിസ്ഥാന്‍ നടത്തിയ പ്രകോപനങ്ങള്‍ ക്ക് ഇന്ത്യ നല്‍കിയ മറുപടികളാണ്. തിരിച്ചടിക്കേണ്ട സമയത്ത് അതിനു നില്‍കാതെ വെറും ചര്‍ച്ചകളിലൊതുക്കാന്‍ ഇത് മന്‍മോഹന്‍ സിങ് ഭരണമല്ലെന്ന് രാഹുല്‍ ഒരു നിമിഷം ഓര്‍ക്കണം. ആക്രമണത്തില്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സിനെ സംശയിക്കുന്നത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് യോജിച്ച നടപടിയല്ല. അമിത് ഷാ ദില്ലിയില്‍ പറഞ്ഞു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…