Friday, April 19, 2024
spot_img

രാഹുല്‍ ഗാന്ധി പിന്തുണക്കുന്നത് പാകിസ്ഥാനെയോ? പുല്‍വാമ പോലെയുള്ള ഹീനമായ ആക്രമണങ്ങള്‍ ദിനവും നടക്കാന്‍ ഇത് പാകിസ്ഥാനല്ല ഇന്ത്യയാണ് രാഹുല്‍ ; അമിത് ഷാ

ദില്ലി: പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന് പ്രത്യക്ഷ പിന്തുണ പ്രകടിപ്പിച്ച് എത്തിയ രാഹുല്‍ അനുയായി സാം പിത്രോദയുടെ വാക്കുകള്‍ക്ക് മറുപടി നല്‍കി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും സപ്പോര്‍ട്ട് ചെയ്യുന്നത് പാകിസ്ഥാനെയാണോ എന്ന് അമിത് ഷാ ദില്ലിയില്‍ ചോദിച്ചു. പുല്‍വാമ പോലെയുള്ള ഹീനമായ ആക്രമണങ്ങള്‍ ദിനം പ്രതി നടക്കാന്‍ ഇത് പാകിസ്ഥാനല്ല ബിജെപി ഭരിക്കുന്ന ഇന്ത്യയാണെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചു. ഇന്ത്യ പോലെയുള്ള ജനാധിപത്യ രാഷ്ട്രത്തില്‍ പാകിസ്ഥാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആ രാജ്യത്തിനല്ലാതെ മറ്റാര്‍ക്കാണ്. സര്‍ജിക്കല്‍ സ്ട്രൈക്കും , എയര്‍ സ്ട്രൈക്കും പാകിസ്ഥാന്‍ നടത്തിയ പ്രകോപനങ്ങള്‍ ക്ക് ഇന്ത്യ നല്‍കിയ മറുപടികളാണ്. തിരിച്ചടിക്കേണ്ട സമയത്ത് അതിനു നില്‍കാതെ വെറും ചര്‍ച്ചകളിലൊതുക്കാന്‍ ഇത് മന്‍മോഹന്‍ സിങ് ഭരണമല്ലെന്ന് രാഹുല്‍ ഒരു നിമിഷം ഓര്‍ക്കണം. ആക്രമണത്തില്‍ ഇന്ത്യന്‍ എയര്‍ ഫോഴ്സിനെ സംശയിക്കുന്നത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് യോജിച്ച നടപടിയല്ല. അമിത് ഷാ ദില്ലിയില്‍ പറഞ്ഞു.

Related Articles

Latest Articles