രാജ്യം മഹാമാരിയോട് പോരാടിക്കൊണ്ടിരിക്കുകയാണ്. ചില നേട്ടങ്ങളും വീഴ്ചകളും ഇതിന്റെ ഇടയിൽ സംഭവിച്ചിട്ടുണ്ട്. മലയാള മാധ്യമങ്ങൾ മനപ്പൂർവം പറയാതെ പോകുന്ന ചില കാര്യങ്ങളുമുണ്ട്. ഉത്തർപ്രദേശിൽ ഏപ്രിലിൽ മൂന്നുലക്ഷത്തിപതിനായിരത്തോളമായിരുന്നു കോവിഡ് ആക്റ്റീവ് കേസുകൾ. എന്നാൽ ഇന്നലെ അത് മുവായിരത്തിലേക്ക് താഴ്ന്നിരിക്കുന്നു. ഉത്തർപ്രദേശിലെ ജനനായകൻ യോഗി
ആദിത്യനാഥിന്റെ ശക്തമായ നിലപാടുകളാണ് ഇത്രയും വലിയൊരു മാറ്റത്തിലേക്ക് എത്താൻ അവരെ സഹായിച്ചത്. അതെ സമയം കേരളത്തിൽ ഇപ്പോഴും പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിനു മുകളിലാണ്. ഉത്തർപ്രദേശിൽ ഇതുവരെ അഞ്ചര കോടിയോളം ആളുകളെ കോവിഡ് ടെസ്റ്റിന് വിധേയരാക്കിയിട്ടുണ്ട്.
അതിലൂടെ രോഗവ്യാപനം വലിയ തോതിൽ പിടിച്ചുകെട്ടാൻ യുപി സർക്കാരിനായി.
എന്നാൽ കേരളം കോവിഡ് ടെസ്റ്റുകളുടെ എണ്ണം കുറച്ചു ടിപിആർ നിരക്ക് കുറച്ചുകാണിക്കാൻ പരിശ്രമിക്കുകയാണ്.
പതിമൂവായിരം കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും എഴുന്നൂറ് കണ്ടെയ്ൻമെൻറ് സോണുകളിലേക്ക് ചുരുങ്ങാൻ യുപിക്ക് സാധിച്ചതും വൻ നേട്ടമാണ്. എന്നാൽ കേരളം ലോക്ക്ഡൗൺ എങ്ങനെ ഒഴിവാക്കണമെന്നറിയാതെ ഉഴറുകയാണ്.
എന്തിനും ഏതിനും ഉത്തർപ്രദേശിനെയും യോഗി ആദിത്യനാഥിനെയും കുറ്റം പറയുന്ന ഇവിടത്തെ മാധ്യമങ്ങൾ എന്തുകൊണ്ടാണ് യുപിയുടെ ഈ നേട്ടം കാണാതെ പോകുന്നത് ?
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

