പ്രചരിച്ച ദൃശ്യങ്ങൾ
ദില്ലി : കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണ്ണായക റിപ്പോർട്ട് എഐസിസി നിരീക്ഷകർ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കൈമാറി. നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും ഖർഗെയുടെ വസതിയിലെത്തിയാണ് നേരിട്ട് റിപ്പോർട്ട് സമർപ്പിച്ചത്. എംഎൽഎമാരുടെ അഭിപ്രായങ്ങളും സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിശദമായി പ്രതിപാദിക്കുന്ന റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്. റിപ്പോർട്ടിന്മേൽ ഹൈക്കമാൻഡ് തലത്തിൽ വിശദമായ ചർച്ചകൾ ഉടൻ നടക്കുമെന്നും മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ വൈകാതെ തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും അജയ് മാക്കൻ മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ഏറെ സങ്കീർണ്ണമാണെന്നാണ് നിരീക്ഷകർ കോൺഗ്രസ് അദ്ധ്യക്ഷനെ ധരിപ്പിച്ചിരിക്കുന്നത്. പ്രമുഖ നേതാക്കൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളും വിവിധ ഗ്രൂപ്പുകളുടെ അവകാശവാദങ്ങളും ഹൈക്കമാൻഡിന് മുന്നിലുണ്ട്. അതേസമയം, എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന രേഖകളുടെ ചിത്രങ്ങൾ നിരീക്ഷകർ തള്ളി. പത്രങ്ങളിൽ വന്നത് യഥാർത്ഥ രേഖയല്ലെന്നും നിരീക്ഷകരുടെ കൈവശമുള്ള ഔദ്യോഗിക വിവരങ്ങൾ രഹസ്യമാണെന്നും മുകുൾ വാസ്നിക് വിശദീകരിച്ചു. നേരത്തെ നിരീക്ഷകരുടെ കൈവശമിരുന്ന പേപ്പറുകളുടെ ചിത്രങ്ങൾ എന്ന പേരിൽ ചില കണക്കുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിൽ വാസ്തവമില്ലെന്നാണ് ഹൈക്കമാൻഡ് പ്രതിനിധികൾ വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രി പദത്തിനായി വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർക്കിടയിൽ വടംവലി ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം ഏറെ നിർണ്ണായകമാണ്. ശനിയാഴ്ച രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചകളോടെ അന്തിമ ചിത്രം തെളിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തർക്കങ്ങൾ പരിഹരിച്ച് മുന്നണി സംവിധാനത്തെയും പാർട്ടി ഐക്യത്തെയും ബാധിക്കാത്ത വിധത്തിലുള്ള ഒരു ഒത്തുതീർപ്പ് ഫോർമുലയ്ക്കാണ് കോൺഗ്രസ് നേതൃത്വം മുൻഗണന നൽകുന്നത്.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…