ദില്ലി : ജമ്മു കശ്മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം ഇന്നറിയാം.രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. എട്ടരയോടെ തന്നെ ആദ്യ ഫല സൂചനകൾ പുറത്തുവരും .പത്ത് മണിയോടെ രണ്ടിടങ്ങളിലും ചിത്രം തെളിയുമെന്നാണ് പ്രതീക്ഷ. പോസ്റ്റൽ വോട്ടുകളാകും ആദ്യമെണ്ണുക. ഹരിയാനയിൽ രേഖപ്പെടുത്തിയിരുന്നത് 67 .9 % പോളിങ്ങും , കശ്മീരിൽ 3 ഘട്ടങ്ങളിലായി 63 % പോളിങ്ങുമാണ് രേഖപെടുത്തിയയത് .അതെസമയം ആർട്ടിക്കിൾ 370 നീക്കം ചെയ്തതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് കശ്മീരിൽ നടക്കുന്നത് നടക്കുന്നത്
ഹരിയാനയിൽ 2019ൽ ബിജെപി 40 സീറ്റും ജെജെപി 10 സീറ്റും നേടിയപ്പോൾ ജെജെപിയുടെ പിന്തുണയോടെ ബിജെപിയാണ് സർക്കാർ രൂപീകരിച്ചത്. ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിനാണ് അഭിപ്രായ സർവേകളിൽ നേരിയ മുൻതൂക്കം. എന്നാൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെയും സ്വതന്ത്രരുടെയും പിന്തുണ ബിജെപിക്ക് നിർണായകമാകും.

