CRIME

ഭാര്യയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവിന് ജീവപര്യന്തം

കോ​ട്ട​യം: കു​ടും​ബ​വ​ഴ​ക്കി​നെ തുടർന്ന് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേ​സി​ല്‍ ഭ​ര്‍​ത്താ​വി​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും കോടതി വിധിച്ചു.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ആ​റ് മാ​സം ക​ഠി​ന​ത​ട​വും അ​നു​ഭ​വി​ക്കേ​ണ്ടി വ​രും. ഭാ​ര്യ ബി​ന്ദു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ​ള്ളി​ക്ക​ത്തോ​ട് ആ​നി​ക്കാ​ട് ഇളമ്പള്ളി പെ​ങ്ങാ​ന​ത്ത് കു​ട്ട​പ്പ​നെയാണ് ജി​ല്ല സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്​​ജി വി.​ബി. സു​ജ​യ​മ്മ ശി​ക്ഷി​ച്ച​ത്.

2015 മാ​ര്‍​ച്ച്‌ നാ​ലി​ന് ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ലാ​ണ് കേ​സി​ല്‍ വി​ധി​യു​ണ്ടാ​യ​ത്. നി​ര​ന്ത​രം മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ടു​ന്ന​ത് രാ​ജേ​ഷി​ന്‍റെ പ​തി​വാ​യി​രു​ന്നു. സം​ഭ​വ​ദി​വ​സ​വും രാ​ജേ​ഷ് വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ടു. തു​ട​ര്‍​ന്ന്​ ഭാ​ര്യ​യെ ത​ള്ളി കി​ണ​റ്റി​ലി​ടു​ക​യാ​യി​രു​ന്നു. എന്നിട്ടും ദേഷ്യം തീരാത്ത ഇയാൾ കി​ണ​റ്റി​ലി​റ​ങ്ങി​യ​ശേ​ഷം ഭാ​ര്യ​യെ ച​വി​ട്ടി മു​ക്കി​പ്പി​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​

പ്ര​ദേ​ശ​വാ​സി​ക​ളും പ്ര​തി​യു​ടെ അ​യ​ല്‍​വാ​സി​ക​ളും ഇ​യാ​ള്‍​ക്കെ​തി​രെ കോ​ട​തി​യി​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. 27 പ്ര​മാ​ണ​ങ്ങ​ള്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. ഗി​രി​ജ ബി​ജു, അ​ഡ്വ. മ​ഞ്ജു മ​നോ​ഹ​ര്‍, അ​ഡ്വ. എം.​ആ​ര്‍. സ​ജ്‌​ന​മോ​ള്‍ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

B4 Admin

Share
Published by
B4 Admin
Tags: crime

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

2 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

3 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

3 hours ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

4 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

4 hours ago