India

‘കങ്കണയുടെ കവിളുകളെക്കാൾ മിനുസമുള്ള റോഡുകൾ ഉണ്ടാക്കും’; വിവാദ പരാമർശവുമയി കോൺഗ്രസ് എംഎൽഎ; വിമർശനമുയർത്തി സോഷ്യൽ മീഡിയ

റാഞ്ചി: കോൺഗ്രസ്സ് എംഎൽഎ ഇൻഫാൻ അൻസാരിയുടെ പ്രസ്‌താവന വിവാദത്തിൽ. തന്റെ മണ്ഡലത്തിൽ നടി കങ്കണ റണാവത്തിന്റെ കവിളുകളെക്കാൾ മനോഹരവും മിനുസമുള്ളതുമായ റോഡുകൾ ഉണ്ടാക്കുമെന്ന പരാമർശമാണ് കോൺഗ്രസ് എംഎൽഎ ഇൻഫാൻ അൻസാരി നടത്തിയത്.

ഈ പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വിവാദമായിരിക്കുന്നത്. ഇർഫാൻ ഇങ്ങനെ പറയുന്നതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘നിങ്ങൾക്ക് ഞാൻ ഉറപ്പ് തരുന്നു, ജമാത്രയിലെ റോഡുകൾ കങ്കണയുടെ കവിളുകളെക്കാൾ മിനുസമുള്ളതായിരിക്കും. ഇത്തരത്തിൽ ലോകോത്തര നിലവാരമുള്ള 14ഓളം റോഡുകളുടെ നിർമ്മാണം ജമാത്രയിൽ ഉടൻ ആരംഭിക്കുമെന്നും’- ഇർഫാൻ പറയുന്നു.

മാത്രമല്ല ഇങ്ങനെയുള്ള റോഡുകൾ ബിജെപിയുടെ കാലത്ത് ഉണ്ടാക്കിയിട്ടില്ലായെന്നും. സംസ്ഥാനത്തെ കൊള്ളയടിക്കുന്ന പ്രവർത്തനങ്ങളാണ് ബിജെപി ചെയ്തിരുന്നതെന്നും. വഴികളിൽ നിറയെ പൊടിയാണ്, അതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ കാരണം ജനങ്ങൾ വലയുകയാണെന്നും, എന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുന്നുവോ അന്ന് അവിടുത്തെ ജനങ്ങൾക്ക് ഈ പ്രശ്‌നങ്ങളിൽ പരിഹാരമുണ്ടാകുമെന്നും ഇർഫാൻ വീഡിയോയിൽ അവകാശപ്പെടുന്നു.

എന്തായാലും കോൺഗ്രസ് എംഎൽഎയുടെ പരാമർശത്തിനെതിരെ വിമർശനവും പ്രതിഷേധങ്ങളും ശക്തമാകുന്നുണ്ട്.

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

17 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

2 days ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

2 days ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

3 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago