lover-killed-girlfriend-and-deabody-dug
അടൂർ: ഭർത്താവ് മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസം. പത്തനംതിട്ട അടൂരിലാണ് സംഭവം. പഴകുളം പടിഞ്ഞാറ് സ്ലോമ വീട്ടിൽ ഫിലിപ്പോസ് ചെറിയാനാണ് മരിച്ചത്. ഫിലിപ്പോസും ഭാര്യ അല്‍ഫോന്‍സയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.
കഴിഞ്ഞ ദിവസം അയൽവാസി വീട്ടിലെത്തിയപ്പോൾ ഭര്‍ത്താവിന് സുഖമില്ലാതെ കിടക്കുകയാണെന്ന് അല്‍ഫോന്‍സ പറഞ്ഞിരുന്നു. തുടർന്ന് ഇവർ ദമ്പതികളുടെ മകളെ വിവരമറിയിക്കുകയായിരുന്നു. ഫിലിപ്പോസിനെ ആശുപത്രിയില്‍ എത്തിക്കാനായി കൊച്ചുമകന് ആംബുലന്‍സുമായി വന്നപ്പോഴാണ് ഗൃഹനാഥന്റെ മരണവിവരം വ്യക്തമായത്. എന്നാൽ അല്‍ഫോന്‍സ സംസാരിക്കുന്നത് പരസ്പരവിരുദ്ധമായാണ്. ഫിലിപ്പോസിന്റെ മരണകാരണം വ്യക്തമല്ല. അടൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…