Friday, December 19, 2025

കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ സ്‌കൂൾ മുറ്റത്ത് ഓടിക്കയറി കാട്ടുപോത്ത്; വിദ്യാർത്ഥികളും ജീവനക്കാരുംരക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി:സ്‌കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കിടയിലേയ്‌ക്ക് കാട്ടുപോത്ത് ഓടിക്കയറി. മറയൂർ പള്ളനാട് എൽപി സ്‌കൂളില്‍ കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഓടിക്കയറിയ കാട്ടുപോത്ത് സ്‌കൂളിൽ പരിഭ്രാന്തി പരത്തി. തുടർന്ന് കുട്ടികളും ജീവനക്കാരും ക്ലാസ് മുറികളിൽ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.

സമീപവാസിയായ ദുരൈരാജിനെ ഒന്നര വർഷം മുൻപ് ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടുപോത്താണ് സ്‌കൂൾ മുറ്റത്ത് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. കാട്ടുപോത്തുകൾ കൂട്ടമായും അല്ലാതെയും അക്രമണം നടത്തുന്നത് സ്ഥിരമായിരിക്കുകയാണെന്ന് ഗ്രാമവാസികൾ പറയുന്നു.

Related Articles

Latest Articles