Friday, May 3, 2024
spot_img

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; ആദിവാസി യുവാവ് കൊല്ലപ്പെട്ടു,കഴിഞ്ഞ നാല് മാസത്തിനിടെ അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തിൽ മരിച്ചത് 4 പേർ,ദിനം പ്രതിയുള്ള ആക്രമണത്തിൽ വിറങ്ങലിച്ച് നാട്

പാലക്കാട് :കാട്ടാന ഭീതിയിൽ വീണ്ടും അട്ടപ്പാടി.കാട്ടാന ആക്രമണം ദിനം പ്രതി വർദ്ദിച്ച് വരികയാണ്.അട്ടപ്പാടി ഷോളയൂര്‍ ഊത്തുകുഴി ഊരില്‍ ആദിവാസി യുവാവിനെയാണ് കാട്ടാന കൊലപെടുത്തിയത്. ലക്ഷ്മണന്‍ എന്നയാളാണ് മരിച്ചത്.ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.

കുറച്ച് ദിവസങ്ങളായി പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു പുലര്‍ച്ചെ 5 മണിയോടെയാണ് ലക്ഷ്മണന് നേരെ ആക്രമണമുണ്ടായത്. രാവിലെ ശുചിമുറിയിലേക്ക് പോകാന്‍ വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. കഴിഞ്ഞ നാല് മാസത്തിനിടെ അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് ലക്ഷ്മണന്‍

Related Articles

Latest Articles