Saturday, January 3, 2026

കാട്ടാനകളെ തുരത്തുന്നതിനിടെ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു

തൊടുപുഴ: ഇടുക്കി സൂര്യനെല്ലിയില്‍ കാട്ടാനകളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു. സൂര്യനെല്ലി ചെമ്പകത്തോട് 301 കോളനിയില്‍ കൃഷ്ണനാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച കൃഷിയിടത്തിലിറങ്ങിയ രണ്ട് കൊമ്പന്മാരെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കൃഷ്ണന് നേരേ ആക്രമണമുണ്ടായത്. കൃഷ്ണന്റെ തലയില്‍ ചവിട്ടിയ ആന തുമ്പിക്കൈ കൊണ്ട് യുവാവിനെ എടുത്തെറിയുകയായിരുന്നു. കൃഷ്ണന്‍ തല്‍ക്ഷണം മരിച്ചു. സംസാരശേഷിയില്ലാത്തയാളാണ് മരിച്ച കൃഷ്ണന്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും

Related Articles

Latest Articles