Saturday, October 3, 2026

കേരള കോണ്‍ഗ്രസില്‍ പടയൊരുക്കം: ജോസ് കെ മാണിയെ ചെയര്‍മാനാക്കണമെന്ന് ആവശ്യം

കോട്ടയം: പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസില്‍ പടയൊരുക്കം. ജോസ് കെ മാണിയെ ചെയര്‍മാനാക്കണമെന്ന ആവശ്യവുമായി മാണി വിഭാഗം ജില്ലാ പ്രസിഡന്റുമാര്‍ രംഗത്തെത്തി. സി എഫ് തോമസിനെക്കണ്ട് ആവശ്യമുന്നയിച്ചു

ചെയര്‍മാന്‍ സ്ഥാനവും പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സ്ഥാനവും മാണി വിഭാഗത്തിനുള്ളതാണെന്ന് ജില്ലാ പ്രസിഡന്റുമാര്‍ പറഞ്ഞു. 14 ല്‍ 10 ജില്ലാ പ്രസിഡന്റുമാര്‍ മാണി വിഭാഗത്തിലുള്ളവരാണ്. ഇതില്‍ 9 പേരും സി എഫ് തോമസിനെ കണ്ടു. സി എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കേരളാ കോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തെക്കുറിച്ച് പ്രതികരണവുമായി കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫ്. ജോസ് കെ.മാണി പാര്‍ട്ടി ചെയര്‍മാനാകണമെന്നോ, സി.എഫ്.തോമസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കണമെന്നോ നിര്‍ദേശമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റുമാരല്ല, പാര്‍ട്ടി നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. ഒരു വിഭാഗത്തിനു മാത്രം സ്ഥാനങ്ങള്‍ വേണമെന്ന നിര്‍ദേശം വരുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.എഫ്. തോമസിനോടു നിലപാട് വ്യക്തമാക്കിയതിനുശേഷം നേതാക്കള്‍ ജോസ്.കെ.മാണിയെ പാലായിലെ വീട്ടിലെത്തി കണ്ടു. ചെയര്‍മാന്‍ ആരാകണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി നേതൃത്വമെന്ന് ജോസ് കെ.മാണിയും പ്രതികരിച്ചു. തീരുമാനം വൈകാതെ ഉണ്ടാകുമെന്നും ജോസ് കെ. മാണി പറഞ്ഞു.

Related Articles

Latest Articles