തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കാറിനടിയില്‍ പന്നി കുടുങ്ങി. വാമനപുരം കുറ്റൂരിലാണ് സംഭവം. കാട്ടുപന്നിയെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. സംസ്ഥാനപാതയിൽ ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ഓടിക്കൊണ്ടിരുന്ന കാറിനടിയിലേക്ക് അതിവേഗം റോഡ് മുറിച്ചുകടക്കുകയായിരുന്ന പന്നി വന്നുകയറി കുടുങ്ങുകയായിരുന്നു. തുടർന്ന് കാറിലെ യാത്രക്കാർ വേഗം ഇറങ്ങി സുരക്ഷിതരായി.
രക്ഷപ്പെടാനുളള വെപ്രാളത്തിൽ കാര്‍ മറിച്ചിടാന്‍ ശ്രമിച്ചു. സംഭവം അറിഞ്ഞയുടൻ വെഞ്ഞാറമൂടിൽ നിന്ന് ഫയർഫോഴ്‌സ് എത്തി രക്ഷാപ്രവത്തനം ആരംഭിച്ചു. അസിസ്‌റ്റന്റ് സ്‌റ്റേഷന്‍ മാസ്റ്റര്‍ അജിത്കുമാറിന്റെ നേതൃത്വത്തിലാലുള്ള സംഘവും നാട്ടുകാരും ചേർന്ന് കാറിന്റെ പിൻവശം ഉയർത്തി പന്നിയെ രക്ഷപ്പെടുത്തി. പുറത്തെത്തിയ പന്നി ഉടൻ അടുത്തുളള കുറ്റിക്കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

