കഴിഞ്ഞ ദിവസമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികള്‍ കണ്ണൂരില്‍ പിടിയിലായത്. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂര്‍ നഗരപരിധിയില്‍ നിന്നാണ് പിടിയിലായത്. ദല്‍ഹിയില്‍ നിന്നും എന്‍ഐഎ സംഘമെത്തി ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന് എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ ഐഎസിനായി പ്രചാരണം നടത്തിയെന്നതാണ് ഇതുവര്ക്കുമെതിരായ ആരോപണം. ഇവര്‍ക്കൊപ്പമുള്ള മുസാദ് അന്‍വര്‍ എന്നയാളെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

