Wildfires in Southern California! The fire spread over 15,000 acres, 5 people died, many were injured, and about a thousand buildings were burned.
ലോസ് ആഞ്ചലസ് : കാലിഫോർണിയയിൽ വൻ തോതിൽ കാട്ടുതീ പടരുന്നു.10 ഏക്കറിൽ മാത്രമായിരുന്ന കാട്ടുതീ മണിക്കൂറുകൾക്കുള്ളിൽ 2900 ഏക്കറിലേക്ക് പടരുകയായിരുന്നു..ഇപ്പോൾ സ്ഥിതി നിയന്ത്രണാതീതമായി മാറിയെന്നാണ് പ്രാദേശിക അധികൃതർ നൽകുന്ന മുന്നറിയിപ്പ്.കാലിഫോർണിയയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ തീപിടുത്തം ആണ് ഇപ്പോൾ ലോസ് ആഞ്ചെലിസ് കൗണ്ടിയിൽ സംഭവിച്ചത് .മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിൽ പ്രദേശത്ത് കാറ്റ് വീശിയിരുന്നു. ഇതാണ് കാട്ടുതീ പെട്ടെന്ന് പടരാൻ കാരണം. മുപ്പതിനായിരത്തോളം പേർക്ക് ഈ പ്രദേശങ്ങളിൽ നിന്നും ഒഴിഞ്ഞുപോകാൻ നിർദ്ദേശം നൽകിയതായി വിവരമുണ്ട് .
ലോസ് ആഞ്ചലസിൽ ഉൾപ്പെടെ 46,000 വീടുകളിൽ വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. ലോസ് ആഞ്ചലസിനോട് ചേർന്ന സാൻ ബെർണാർഡിനോയിലും 8000 ത്തോളം വീടുകളിൽ വൈദ്യുതി മുടങ്ങിയതായാണ് റിപ്പോർട്ട്.ഇന്നലെ രാവിലെ 11 മണിയോടെയാണ് കാട്ടുതീ പടർന്നു തുടങ്ങിയത്. കാറ്റ് കൂടി വീശിയതോടെ വൈകുന്നേരത്തോടെ കൂടുതൽ മേഖലകളിലേക്ക് പടരുകയായിരുന്നു. കാറ്റ് ശക്തമായതോടെ അര മണിക്കൂറിനുള്ളിലാണ് തീ 10 ഏക്കറിൽ നിന്ന് 200 ഏക്കറിലേക്ക് പടർന്നത്.ഹോളിവുഡ് താരങ്ങളും വലിയ ബില്യണേഴ്സും താമസിക്കുന്ന പതിനായിരക്കണക്കിന് ഏക്കറുകളിലെ വീടുകളും ഇതിനോടകം കത്തിയമർന്നു .അതേസമയം ശീതക്കാറ്റാണ് സ്ഥിതി ഗുരുതരമാക്കിയത്. കാട്ടുതീയുടെ തുടക്കം എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. തീ അനിയന്ത്രിതമായി പടർന്നതോടെ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ നടപടികൾ സ്വീകരിച്ചുവരികയാണ്.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…