Kerala

എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഇന്ന് എത്തുമോ ? സ്വന്തം മണ്ഡലമായ പെരുമ്പാവൂരിൽ എത്താൻ സാധ്യത

കൊച്ചി: പീഡനക്കേസിൽ പ്രതിയായതോടെ ഒളിവിൽ പോയ എംഎൽഎ എൽദോസ് കുന്നപ്പിള്ളി ഇന്ന് സ്വന്തം മണ്ഡലമായ പെരുമ്പാവൂരിൽ എത്താൻ സാധ്യത. പീഡനക്കേസിൽ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയിൽ എംഎൽഎ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. ഇതിന് ഇന്നലെ വിധിയായിരുന്നു. മുൻ‌കൂർ ജാമ്യം ലഭിച്ച സാഹചര്യത്തിൽ ഇന്ന് തന്നെ മണ്ഡലത്തിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. കോടതി നിർദേശപ്രകാരം നാളെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ എംഎൽഎ ഹാജരാകേണ്ടത്.

അതേസമയം എംഎൽഎ യോട് പാർട്ടി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. താൻ നിരപരാധിയാണെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നുമാണ് എൽദോസ് പാർട്ടിക്ക് നൽകിയിരിക്കുന്ന വിശദീകരണം. എന്നാൽ പരാതിക്ക് പിന്നാലെ ഒളിവിൽ പോയ എംഎൽഎയുടെ നിലപാടിൽ കടുത്ത അമർഷത്തിലാണ് പാർട്ടി നേതാക്കൾ.

യുവതി പീഡന പരാതി നൽകിയതിനെ തുടർന്ന് എംഎൽഎ ഒളിവിലായിരുന്നു. എംഎൽഎ തന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തും പാർട്ടി പരിപാടികളിൽ നിന്നും വിട്ട് നിന്നും പോലീസിന്റെ മുന്നിൽ വരാതെയും ഒളിവിൽ തുടരുകയായിരുന്നു. പരാതിക്കാരി ക്രിമിനൽ ആണെന്നും തനിക്ക് തട്ടിപ്പ് വശമില്ലെന്നും ഫേസ്ബുക്കിലൂടെ എംഎൽഎ പ്രതികരിച്ചിരുന്നു.

B4 Admin

Share
Published by
B4 Admin

Recent Posts

നവരാത്രി ഭക്തിയുടെ അത്യപൂര്‍വ്വ അനുഷ്ഠാനം. ബിഹാറില്‍ 2,516 കൂര്‍ത്ത ആണികള്‍ക്ക് മുകളില്‍ കിടന്ന് പ്രാര്‍ത്ഥിച്ച് 35-കാരിയായ ഗൃഹനാഥ

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്‍ഗ്ഗാദേവി പ്രീതിക്കായി മധുമല…

16 minutes ago

16 വയസ്സുകാരിയ്ക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം ; റോബോട്ടിന്റെ കൗമാരക്കാരായ ഉടമകള്‍ പിടിയില്‍

ബെര്‍ലിന്‍ : ജര്‍മനിയിലെ കൊളോണ്‍ നഗരത്തില്‍ 16 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…

1 hour ago

സൗദിയിലേക്ക് ആക്രമണം തുടരുന്ന ഹൂതികള്‍ക്ക് മുന്നറിയിപ്പുമായി ട്രമ്പ്

റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…

1 hour ago

സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ആശ്വാസം. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ മടങ്ങാം. ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

റിയാദ് : വിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില്‍ നിന്ന് മടങ്ങാന്‍…

1 hour ago

182 രാജ്യങ്ങളിലേക്ക് വിസ രഹിതവും ലളിതവുമായ പ്രവേശനം. ആഗോള പാസ്പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി യുഎഇ പാസ്പോര്‍ട്ട്

അബുദാബി : ആഗോളതലത്തില്‍ യുഎഇ പാസ്പോര്‍ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി യുഎഇ പാസ്പോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…

2 hours ago

ടെലിഗ്രാം ചാറ്റുകളില്‍ ദുരൂഹത, നിയന്ത്രിച്ചത് ബോസ് എന്ന് വിളിക്കുന്നയാള്‍. ജൂതപള്ളിക്ക് തീവെച്ച കേസില്‍ പിടിയിലായ പ്രതി എബിന്‍ പോളിന് ഭീകര ബന്ധവും ക്രിപ്‌റ്റോ ഇടപാടും ?

കൊച്ചി : എറണാകുളം മാര്‍ക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)…

2 hours ago