ലോസ് ഏഞ്ചൽസ്:ഓസ്കര് വേദിയിലെ വിവാദമായ കൈയേറ്റം നടന്ന സംഭവത്തിൽ ഹോളിവുഡ് നടൻ വിൽ സ്മിത്തിനെ പത്തുവർഷത്തേക്ക് ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി ഓസ്കാർ അക്കാദമി. പത്തുവർഷത്തേക്ക് ഓസ്കാർ ദാന ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നാണ് വിൽ സ്മിത്തിനെ അധികൃതർ വിലക്കിയിരിക്കുന്നത്.
രണ്ടാഴ്ച മുൻപാണ് 94ാമത് ഓസ്കര് പ്രഖ്യാപന ചടങ്ങിനിടെയാണ് വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ അടിച്ചത്. ആലോപേഷ്യ രോഗ ബാധിതയായ തന്റെ ഭാര്യയെ അവതാരകൻ കളിയാക്കിയതാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. മുന്നറിയിപ്പു നൽകിയിട്ടും, ക്രിസ് റോക്ക് പരിഹാസം തുടർന്നപ്പോഴാണ് വേദിയിലേക്ക് കയറി വിൽ സ്മിത്ത് അവതാരകന്റെ മുഖത്തടിച്ചത്. എന്നാൽ, സംഭവത്തെ തുടർന്ന് അധികം വൈകാതെ തന്നെ നടൻ ഓസ്കാർ അക്കാദമിയിൽ നിന്നും രാജിവച്ചിരുന്നു. പരസ്യമായി അദ്ദേഹം എല്ലാവരോടും മാപ്പപേക്ഷിക്കുകയും ചെയ്തു.തനിയ്ക്ക് നൽകുന്ന ഏത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്നും ഓസ്കര് വേദിയിലെ തന്റെ പെരുമാറ്റം മോശമായിപ്പോയെന്നും, തനിയ്ക്കുമേൽ അക്കാദമി അര്‍പ്പിച്ച വിശ്വാസം നിലനിർത്താൻ കഴിഞ്ഞില്ലെന്നും വിൽസ്മിത്ത് അന്ന് പറഞ്ഞു
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…