Celebrity

വിവാദങ്ങൾക്ക് പിന്നാലെ ഹോളിവുഡ് നടന്‍ വില്‍ സ്‌മിത്ത് ഇന്ത്യയില്‍; ഉറ്റുനോക്കി മാധ്യമങ്ങൾ

ദില്ലി: ഓസ്‌കാർ വേദിയിൽ തന്റെ ഭാര്യയെ കളിയാക്കിയതിന് അവതാരകന്‍ ക്രിസ് റോക്കിനെ പരസ്യമായി മുഖത്തടിച്ച ഹോളിവുഡ് നടന്‍ വില്‍ സ്‌മിത്ത് ഇന്ത്യയില്‍ എത്തി. മുംബൈ എയര്‍പോര്‍ട്ടിലെ പ്രൈവറ്റ് ടെര്‍മിനലിൽ വെച്ചാണ് മാധ്യമങ്ങൾ വില്‍ സ്‌മിത്തിനെ തിരിച്ചറിഞ്ഞത്. മുംബൈയിലെ ജെ.വി മാരിയറ്റ് ഹോട്ടലില്‍ ആയിരുന്നു നടന്റെ താമസം. അന്നത്തെ സംഭവം വലിയ വിവാദമായിരുന്നു. അതിനുശേഷം ഒരു പൊതുപരിപാടിയിലും വില്‍ സ്‌മിത്ത് പങ്കെടുത്തിരുന്നില്ല. എന്നാൽ എന്തിനാണ് നടന്‍ വില്‍ സ്‌മിത്ത് ഇന്ത്യയില്‍ എത്തിയതെന്ന് വ്യക്തമല്ല. ഒരു ഹിന്ദു സന്യാസിയും വില്‍ സ്‌മിത്തിനോടൊപ്പമുണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

മാത്രമല്ല ആത്മീയ രംഗത്തെ സദ്ഗുരുവുമായിട്ടുള്ള വില്‍ സ്‌മിത്തിന്റെ സൗഹൃദം എല്ലാവർക്കുമറിയാം. അമേരിക്കയിലെ സ്മിത്തിന്റെ വീട്ടില്‍ കുടുംബസമേതം സദ്ഗുരുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുമുണ്ട്. 2019ല്‍ അദ്ദേഹം ഹരിദ്വാര്‍ സന്ദര്‍ശിച്ചിരുന്നു. കൂടാതെ ‘സ്റ്റുഡന്‍റ് ഓഫ് ദ ഇയര്‍ 2’ എന്ന സിനിമയില്‍ ഒരു അതിഥി വേഷവും ആ സന്ദര്‍ശനത്തില്‍ അദ്ദേഹം ചെയ്‌തിട്ടുണ്ട്.

അതേസമയം ഓസ്‌ക്കര്‍ വേദിയിലെ വിവാദ സംഭവത്തിന്റെ പേരിൽ വില്‍ സ്‌മിത്ത് അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സില്‍ നിന്നും രാജിവച്ചിരുന്നു. 10 വര്‍ഷത്തേക്ക് ഓസ്‌കര്‍ അക്കാദമിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് അദ്ദേഹത്തിന് വിലക്കുമുണ്ട്. ഭാര്യ ജെയ്ഡ സ്മിത്തിന്റെ തലമുടിയെക്കുറിച്ചുള്ള പരിഹാസമാണ് വിൽ സ്മിത്തിനെ അന്ന് ചൊടിപ്പിച്ചത്. സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് വർഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞിരുന്നു. ഇതാണ് പരസ്യമായ മുഖത്തടിയ്ക്ക് കാരണമായത്.

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

1 hour ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

1 hour ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

5 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

11 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

1 day ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 day ago