Tuesday, December 16, 2025

തണുപ്പ്; കൊടും തണുപ്പ്: ദാല്‍ തടാകം ഐസ്​ കട്ടയായി; 30വർഷത്തിനിടയിലെ കൊടും തണുപ്പിൽ ശ്രീനഗർ

ശ്രീനഗര്‍: ജമ്മു കാശ്മീരിന്റെ വേനല്‍കാല തലസ്ഥാനമായ ശ്രീനഗറില്‍ കൊടും തണുപ്പ്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് താപനില ഇത്രയും താഴ്ന്നത്. മൈനസ്​ 8.4 ഡിഗ്രി സെല്‍ഷ്യസാണ്​ ശ്രീനഗറിലെ താപനില. 1991-ല്‍ താപനില മൈനസ്​ 11.8 ഡിഗ്രി സെല്‍ഷ്യസ്​ രേഖപ്പെടുത്തിയിരുന്നു. ഇതിന്​ ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന താപനിലയാണിത്​.

പ്രശസ്തമായ ദാൽ തടാകം തണുത്തുറഞ്ഞ്​ ഐസ്​ കട്ടകളായി. കശ്മീരിൽ അമർനാഥ് യാത്രാ ബേസ് ക്യാംപായ പഹൽഗാമിൽ താപനില മൈനസ് മൈനസ്​ 11.1 ഡിഗ്രിയായി. ദാല്‍ തടാക്തതിലെ അടക്കം ജലസ്രോതസുകള്‍ ഉറഞ്ഞ് കട്ടിയായതോടെ വെള്ളത്തിനും ബുദ്ധിമുട്ടുണ്ട്. അതുപോലെ റോഡുകള്‍ മുഴുവന്‍ മഞ്ഞുക്കട്ടകള്‍ നിറയുകയും ഗതാഗതം തടസപ്പെടുകയും​ ചെയ്​തു.

കാശ്മീരില്‍ നിലവില്‍ ചില്ലയ് കലാന്‍ ആണ്. 40 ദിവസം നീണ്ടു നില്‍ക്കുന്ന സൈത്യകാല പ്രതിഭാസം.ഈ കാലയളവില്‍ കനത്ത മഞ്ഞുവീഴ്ച്ചയും താപനിലയില്‍ വലിയ വ്യത്യാസങ്ങളും ഉണ്ടാകും.ജനുവരി 31ന് ചില്ലയ് കലാന്‍ അവസാനിക്കും. തുടര്‍ന്ന് 20 ദിവസം നീണ്ടു നില്‍ക്കുന്ന ചില്ലയ് കുര്‍ദ് ആരംഭിക്കും.

Related Articles

Latest Articles