Categories: IndiaNATIONAL NEWS

തണുപ്പ്; കൊടും തണുപ്പ്: ദാല്‍ തടാകം ഐസ്​ കട്ടയായി; 30വർഷത്തിനിടയിലെ കൊടും തണുപ്പിൽ ശ്രീനഗർ

ശ്രീനഗര്‍: ജമ്മു കാശ്മീരിന്റെ വേനല്‍കാല തലസ്ഥാനമായ ശ്രീനഗറില്‍ കൊടും തണുപ്പ്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് താപനില ഇത്രയും താഴ്ന്നത്. മൈനസ്​ 8.4 ഡിഗ്രി സെല്‍ഷ്യസാണ്​ ശ്രീനഗറിലെ താപനില. 1991-ല്‍ താപനില മൈനസ്​ 11.8 ഡിഗ്രി സെല്‍ഷ്യസ്​ രേഖപ്പെടുത്തിയിരുന്നു. ഇതിന്​ ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന താപനിലയാണിത്​.

പ്രശസ്തമായ ദാൽ തടാകം തണുത്തുറഞ്ഞ്​ ഐസ്​ കട്ടകളായി. കശ്മീരിൽ അമർനാഥ് യാത്രാ ബേസ് ക്യാംപായ പഹൽഗാമിൽ താപനില മൈനസ് മൈനസ്​ 11.1 ഡിഗ്രിയായി. ദാല്‍ തടാക്തതിലെ അടക്കം ജലസ്രോതസുകള്‍ ഉറഞ്ഞ് കട്ടിയായതോടെ വെള്ളത്തിനും ബുദ്ധിമുട്ടുണ്ട്. അതുപോലെ റോഡുകള്‍ മുഴുവന്‍ മഞ്ഞുക്കട്ടകള്‍ നിറയുകയും ഗതാഗതം തടസപ്പെടുകയും​ ചെയ്​തു.

കാശ്മീരില്‍ നിലവില്‍ ചില്ലയ് കലാന്‍ ആണ്. 40 ദിവസം നീണ്ടു നില്‍ക്കുന്ന സൈത്യകാല പ്രതിഭാസം.ഈ കാലയളവില്‍ കനത്ത മഞ്ഞുവീഴ്ച്ചയും താപനിലയില്‍ വലിയ വ്യത്യാസങ്ങളും ഉണ്ടാകും.ജനുവരി 31ന് ചില്ലയ് കലാന്‍ അവസാനിക്കും. തുടര്‍ന്ന് 20 ദിവസം നീണ്ടു നില്‍ക്കുന്ന ചില്ലയ് കുര്‍ദ് ആരംഭിക്കും.

admin

Recent Posts

മോദിയുടെ സത്യപ്രതിജ്ഞയും പാകിസ്ഥാന്റെ തോൽവിയും ! ഞായറാഴ്ച ഇന്ത്യക്കാർക്കുണ്ടായത് ഇരട്ട സന്തോഷമെന്ന് പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ആശംസകൾ അറിയിച്ച് പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. ഞായറാഴ്ച ഇന്ത്യക്കാർക്ക് ഇരട്ട സന്തോഷമായിരുന്നുവെന്നാണ് ഡാനിഷ്…

20 mins ago

പണിയെടുത്തിട്ടും മുഴുവൻ പ്രതിഫലം തന്നില്ല ! സംവിധായകൻ രതീഷ് പൊതുവാളിനെതിരെ പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമന്‍ ; സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയുടെ ഒടിടി റിലീസ് തടയണമെന്ന് ആവശ്യം

സംവിധായകൻ രതീഷ് ബാലകൃഷ്‌ണ പൊതുവാളിനെതിരെ പരാതിയുമായി കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമന്‍ രംഗത്ത്. സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിൽ പ്രതിഫലം…

37 mins ago

വകുപ്പുകൾ ആർക്ക് ? കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്! നൂറു ദിന കർമ്മ പരിപാടികൾ മുഖ്യ അജണ്ട!!

ദില്ലി : സത്യപ്രതിജ്ഞയ്ക്ക് തൊട്ട് പിന്നാലെതന്നെ കർമ്മ നിരതരായിയിരിക്കുകയാണ് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും. മൂന്നാം മോദി സർക്കാർ ഇന്ന് ആദ്യ മന്ത്രിസഭാ…

57 mins ago

തന്ത്രങ്ങൾ കാറ്റിൽ പാറി ! എല്ലാം വെറും തന്ത്രമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു

കോൺഗ്രസിന്റെ അടവ് ചീറ്റി! തന്ത്രങ്ങൾ കാറ്റിൽ പാറി

1 hour ago

ജമ്മു ഭീകരാക്രമണം : കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികൾ ; ഡ്രൈവർ അടക്കം 4 പേർ മരിച്ചത് വെടിയേറ്റ്

ദില്ലി : ജമ്മുകശ്മീരിലെ റീസിയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികളെന്ന് പൊലീസ് അറിയിച്ചു. വാഹനത്തിന്റെ ഡ്രൈവർ…

2 hours ago

ജോർജ് കുര്യന് ഇത് അർഹിച്ച അംഗീകാരം

സർപ്രൈസ് എൻട്രി നടത്തിയ ജോർജ് കുര്യൻ ആരാണ്

2 hours ago