Saturday, October 10, 2026

തണുത്ത് വിറച്ച് ഉത്തരേന്ത്യ; താപനില മൂന്നിൽ താഴെ എത്തുമെന്ന് മുന്നറിയിപ്പ്

ദില്ലി: തണുത്ത് വിറച്ച് ഉത്തരേന്ത്യ (Winter Starts In North India). നിലവിൽ തുടർച്ച യായി പത്തിന് താഴെ നിൽക്കുന്ന താപനില വരും ദിവസങ്ങളിൽ മൂന്നിന് താഴെയെ ത്തുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയി ക്കുന്നത്. ദില്ലി മേഖലയിലാണ് തണുപ്പ് അസഹനീയമാകുന്നത്.

രാത്രിയാകും മുന്നേ തന്നെ തീകായുന്ന ചെറുകൂട്ടങ്ങൾ ദില്ലി നിരത്തുകളിൽ നിറയുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്‌ട്ര മേഖലയിൽ താപനില 4 നും 5നുമിടയിലേക്കാണ് താണിരിക്കുന്നത്.
ശൈത്യകാല കാറ്റ് കനത്തതോടെ രാജസ്ഥാനിലെ അതിർത്തി മേഖലയിലും മരുഭൂ പ്രദേശങ്ങളിലും ജനജീവിതം ദു:സ്സഹമാവുകയാണ്.

ഗുജറാത്തിലും ഉത്തർ പ്രദേശിന്റെ പടിഞ്ഞാറൻ മേഖലകളിലും കാറ്റും തണുപ്പും ശക്തമാവുകയാണ്.
രാവിലെ താപനില പത്തിൽ താഴെ എത്തുന്ന ദിവസത്തെയാണ് നിലവിൽ തണുപ്പുള്ള ദിവസമായി കണക്കാക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊടും തണുപ്പായി കണക്കാക്കുന്നത് താപനില 6.5നും താഴെ എത്തുമ്പോഴാണ്. കനത്ത ശൈത്യമായി കണക്കാക്കുന്നതും മുന്നറിയിപ്പ് നൽകുന്നതും 4 ഡിഗ്രിയിൽ താഴെ എത്തുമ്പോഴാണെന്നും കാലവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles

Latest Articles