Celebrity

ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായിരണ്ടാം ഭാര്യയുടെ അഭിഭാഷകൻ; വീട്ടിൽ ഭാര്യക്ക് ഭക്ഷണവും ശൗചാലയവും നിഷേധിച്ചു!

മുംബൈ : പ്രശസ്ത ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിക്കും കുടുംബത്തിനുമെതിരെ ​ഗുരുതര ആരോപണവുമായി നടന്റെ രണ്ടാം ഭാര്യ ആലിയ സിദ്ദിഖിയുടെ അഭിഭാഷകൻ രംഗത്തു വന്നു.നടന്റെ രണ്ടാം ഭാര്യയായ ആലിയ സിദ്ദിഖിക്ക് നടനും കുടുംബവും ഭക്ഷണമോ ശൗചാലയമോ വിശ്രമിക്കാൻ കിടക്കയോ നൽകിയില്ലെന്ന് അഡ്വ.റിസ്വാൻ സിദ്ദിഖി ആരോപിച്ചു. ആലിയയെ വീട്ടിൽ നിന്ന് പുറത്താക്കാൻ നടനും കുടുംബവും ശ്രമിക്കിച്ചെന്നും അഭിഭാഷകൻ ആരോപിച്ചു.ഇവർക്കെതിരെ ആലിയയിൽ നിന്ന് പരാതി ഒപ്പിട്ടു വാങ്ങാൻ പോലും തന്നെ അനുവദിക്കുന്നില്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

‘കഴിഞ്ഞ ഒരാഴ്ചയായി ആലിയ സിദ്ദിഖിക്ക് ഭക്ഷണമോ കിടക്കയോ നൽകുകയോ ശൗചാലയം ഉപയോ​ഗിക്കാനനുവദിക്കുകയോ ചെയ്തിട്ടില്ല. പ്രായപൂർത്തിയാവാത്ത കുട്ടിക്കൊപ്പം കഴിയുന്ന മുറിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.ഇതിനു പുറമെ ആലിയയെ സമയം നിരീക്ഷിക്കാനായി നിരവധി പുരുഷ സെക്യൂരിറ്റി ഗാർഡുമാരെ നിയോഗിച്ചു’. അഭിഭാഷകൻ പറഞ്ഞു .രണ്ടുദിവസം മുമ്പ് ഇക്കാര്യങ്ങൾ സാമൂഹ്യ മാധ്യമത്തിലൂടെ ആലിയ ഉന്നയിച്ചിരുന്നു.

കഴിഞ്ഞ മാസം ആലിയ തന്നെ മർദിച്ചുവെന്നാരോപിച്ച് നടന്റെ അമ്മ മെഹറുന്നീസ പോലീസിൽ പരാതി നൽകിയിരുന്നു. ഐ.പി.സി. 452, 323, 504, 506 വകുപ്പുകൾ ചുമത്തിയാണ് ആലിയയ്ക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.

2010 ലാണ് ആലിയയും നവാസുദ്ദീൻ സിദ്ദിഖിയും വിവാഹിതരാകുന്നത്. പത്തു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2020-ൽ സിദ്ദിഖിയിൽ നിന്നും ആലിയ വിവാഹ മോചനം തേടി. എന്നാൽ 2021-ൽ വിവാഹ മോചനത്തിൽ ആലിയ പുനപരിശോധന നടത്തിയിരുന്നു. .

B4 Admin

Recent Posts

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

9 hours ago

അഗ്നിവീറുകൾക്ക് ആശ്വാസം: സൈനികസേവനം ആറുവർഷമാക്കാൻ കേന്ദ്രസർക്കാർ

​ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…

10 hours ago

ലോക ഹിന്ദു കോൺഗ്രസ് 2026 മുംബൈയിൽ: ആഗോള ഹൈന്ദവ നേതൃത്വങ്ങളെ അഭിസംബോധന ചെയ്യാൻ ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്!

ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…

10 hours ago

ഇറാൻ-അമേരിക്ക ഏറ്റുമുട്ടൽ ആഗോളപ്രതിസന്ധി രൂക്ഷമാക്കുമോ ?

ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…

11 hours ago

കെ.പി.സി.സി അധ്യക്ഷനാകാൻ അനിൽകുമാർ? പകരം മന്ത്രിയാകാൻ പോര് മുറുകുന്നു

കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…

11 hours ago

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

1 day ago