കുറ്റിപ്പുറം: അലര്‍ജിക്ക് കുത്തിവെപ്പെടുത്തനിന് ശേഷം ഗുരുതരാവസ്ഥയിലായ യുവതി തൃശൂരില്‍ മരിച്ചു. കുറ്റിപ്പുറം സ്വദേശി ഹസ്‌നയാണ് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സംഭത്തില്‍ കുറ്റിപ്പുറം താലൂക്ക് ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പരാതിപ്പെട്ടു. 27 കാരിയായ ഹസ്‌ന കഴിഞ്ഞ 24 നാണ് കൊവിഡ് ആദ്യ വാക്‌സീന്‍ സ്വീകരിച്ചത്. അടുത്ത ദിവസം ശരീരത്തില്‍ തുടിപ്പുകള്‍ കണ്ടെതിനെത്തുടന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. രണ്ട് കുത്തിവെപ്പാണ് ആശുപത്രിയില്‍ നല്‍കിയത്. കുത്തിവയ്‌പെടുത്ത് 10 മിനിറ്റിനകം ബോധരഹിതയായ ഹസ്‌നയെ തൃശൂ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വെന്റിലേറ്റര്‍ സൗകര്യത്തില്‍ തടസ്സം വന്നതിനെത്തുടന്ന് പിന്നീട് സ്വകാര്യ ആശുപത്രിയുലേക്കും മാറ്റി. തുടര്‍ ചികിത്സക്കായി കൊച്ചിയിലേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലുിം ആരോഗ്യ സ്ഥിതി മോശമായതിനാല്‍ കഴിഞ്ഞില്ല. ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്ന ഹസ്‌ന ശനിയാഴ്ച രാവിലെയാണ് മരിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രി അധികൃതക്ക് ഗുരുതര വീഴ്ചയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇക്കാര്യത്തില്‍ നടപടിയാവാശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
ഹസ്‌നയുടെ മൃതദേഹം പോസ്റ്റ് മോട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ചികിത്സയില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…