Monday, December 15, 2025

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് അണുബാധയേറ്റ യുവതി മരിച്ചു; ചികിത്സ പിഴവ് എന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അണുബാധ ഉണ്ടായ യുവതി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോർജ്. പുറക്കാട് കരൂർ തൈവേലിക്കകം അൻസറിന്റെ ഭാര്യ ഷിബിന (31) ആണ് മരിച്ചത്. യുവതിയുടെ മരണം ചികിത്സാപ്പിഴവു മൂലമാണ് മരണമെന്ന് ആരോപിച്ച് ആശുപത്രിയിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു

ഒരു മാസം മുൻപാണ് യുവതിയുടെ പ്രസവം നടന്നത് . പ്രസവത്തിനു പിന്നാലെ അണുബാധയുണ്ടാവുകയും അത് കരളിനെയും വൃക്കയേയും ബാധിക്കുകയും ചെയ്തു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഷിബിന ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി

Related Articles

Latest Articles