Sunday, October 4, 2026

ഓടുന്ന ട്രെയിനില്‍ യാത്രക്കാരെ കൊള്ളയടിച്ച ശേഷം യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; നാലുപേര്‍ പിടിയിൽ

മുംബൈ: ഓടുന്ന ട്രെയിനില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയായി. വെള്ളിയാഴ്ച രാത്രി ലഖ്‌നൗ-മുംബൈ പുഷ്പക് എക്‌സ്പ്രസിലാണ് യാത്രക്കാരെ നടുക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. മഹാരാഷ്ട്രയിലെ ഇഗത്പുരി ടൗണില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ആയുധവുമായെത്തിയ സംഘം സ്ലീപ്പര്‍ കോച്ചില്‍ കയറുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ കൊള്ളയടിക്കുകയും യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.

ഓരോ യാത്രക്കാരില്‍ നിന്നും പണവും സ്വര്‍ണവും കവര്‍ന്നു. ചെറുത്തുനില്‍പ്പിന് ശ്രമിച്ചവരെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ ആക്രമിച്ചു. ആറ് യാത്രക്കാര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കോച്ചിലെ യാത്രക്കാര്‍ ഉറക്കെ ബഹളംവെച്ചതോടെ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ ഈ കോച്ചിലേക്ക് ഓടി എത്തുകയായിരുന്നു. തുടര്‍ന്ന് രണ്ട് പ്രതികളെ ഉടന്‍തന്നെ പിടികൂടി. അറസ്റ്റിലായവരില്‍ നിന്ന് 34,000 രൂപയുടെ മോഷണ വസ്തുക്കള്‍ പിടിച്ചെടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles