Wednesday, December 17, 2025

കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിയോട് മോശം പെരുമാറ്റം; അറസ്റ്റിലായ യുവാവ് കാപ്പി മോഷണക്കേസിലും പ്രതി!

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിയോട് മോശമായി പെരുമാറിയ കേസിൽ അറസ്റ്റിലായ യുവാവ് വയനാട്ടിലെ കാപ്പി മോഷണക്കേസിലും പ്രതി. കൊടുവള്ളി സ്വദേശി കച്ചേരിക്കുന്നുമ്മല്‍ റിഷാല്‍ ആണ് അറസ്റ്റിലായത്. കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വച്ച് അടുത്തിരുന്ന യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് റിഷാല്‍ പിടിയിലാകുന്നത്.

ചങ്ങരംകുളം പോലീസെത്തി റിഷാലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് വയനാട്ടിലെ കാപ്പി മോഷണം പുറത്തറിയുന്നത്. അമ്പലവയലിലെ ഒരു വീട്ടില്‍ നിന്ന് കാപ്പി ചാക്കുകള്‍ മോഷ്ടിച്ച കേസിലെ മൂന്നാം പ്രതിയായ റിഷാല്‍. അന്ന് പിടികൂടാനായി പോലീസ് എത്തിയപ്പോള്‍ റിഷാല്‍ പുഴയില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിയായ ഇയാള്‍ക്കായി അന്വേഷണം തുടരുന്നതിനിടെയാണ് യുവതിയുടെ പരാതിയില്‍ അറസ്റ്റിലായത്. ചങ്ങരംകുളം പോലീസ് ജാമ്യം നല്‍കിയ റിഷാലിനെ അമ്പലവയല്‍ പോലീസിന് കൈമാറി.

Related Articles

Latest Articles