വാഷിംഗ്ടൺ : ഡേ കെയറിലെ കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് മുൻ പൊലീസ് ഓഫീസറായ ഭര്‍ത്താവിനെ ഭാര്യ വെടിവച്ച്, ഡേ കെയർ ഉടമ. വെടിയേറ്റ 57 കാരനായ ജെയിംസ് വീംസിനെതിരെ ലൈംഗികാതിക്രമക്കേസ് നേരത്തേ ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കേസ് പരമായി ഭാര്യയും ഭര്‍ത്താവും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിന് പിന്നാലെ 50 കാരിയായ ഭാര്യ ഷൻടേരി വീംസ് ഇയാൾക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
ഷൻടേരി ബാൾട്ടിമോര്‍, കൗണ്ടിയിൽ ലിൽ കിഡ്സ് എന്ന പേരിൽ ഡേ കെയര്‍ നടത്തുകയാണ്. വീംസിനെതിരെ പൊലീസ് അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. 13 ലൈംഗികാതിക്രമക്കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ഇതിൽ മൂന്നെണ്ണം കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമമാണ്.
ഇയാളുടെ ശരീരത്തിലേറ്റത് രണ്ട് വെടിയുണ്ടകളാണ്. ഇയാൾ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി മുറിക്ക് പുറത്ത് പൊലീസ് കാവലുണ്ട്. ഭാര്യക്കെതിരെ കൊലപാതശ്രമത്തിനും തോക്ക് കൈവശം വച്ചതടക്കമുള്ള കേസുകളും ചാര്‍ജ് ചെയ്തിട്ടുണ്ട്. വെടിവെപ്പ് നടന്ന ഹോട്ടൽ മുറിയിൽ നിന്ന് ഒരു നോട്ട് ബുക്ക് പൊലീസ് കണ്ടെടുത്തിരുന്നു. ഒരാൾ തളര്‍ന്നുകിടക്കാൻ എങ്ങനെയാണ് വെടിവെക്കേണ്ടത് എന്ന് വിവരിക്കുന്നതാണ് ഈ പുസ്തകമെന്ന് റിപ്പോര്‍ട്ട് ഉണ്ട്.
തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…
കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…
കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്
കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…
തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS
ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…