ഡെറാഡൂൺ: സഹപ്രവർത്തകനായ കോൺസ്റ്റബിൾ തന്നെ ഹോട്ടൽ മുറിയിൽ ബലാത്സംഗം ചെയ്തതായി വനിതാ സബ് ഇൻസ്പെക്ടറുടെ പരാതി. ഉത്തരാഖണ്ഡിലെ പട്ടേൽ നഗർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കോൺസ്റ്റബിൾ അസ്ലമിനെതിരെ കേസെടുത്തു. അതിക്രമത്തിന് ഇരയായ വനിതാ എസ് ഐക്ക് ഡെറാഡൂണിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. ഡ്യൂട്ടി ചെയ്യേണ്ട സ്ഥലം വളരെ ദൂരെയായതിനാൽ രാത്രി തങ്ങാനായി കോൺസ്റ്റബിളായ അസ്ലാമിനോട് ഒരു ഹോട്ടൽ മുറി ബുക്ക് ചെയ്യുവാൻ ആവശ്യപ്പെട്ടിരുന്നു. മുറിയിലെത്തിയപ്പോൾ അസ്ലം വനിതാ എസ് ഐയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
പോലീസ് സംഭവത്തെ ഗൗവരവത്തോടെ കാണുകയാണ്. വനിതാ പോലീസുകാരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഇപ്പോൾ ഉയരുകയാണ്. അസ്ലം സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതായും ആരോടെങ്കിലും പറഞ്ഞാൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സംഭവം എസ് ഐയെ മാനസികമായി തളർത്തുകയും അവർ അവധിയെടുത്ത് നാട്ടിൽപ്പോകുകയും ചെയ്തു.
അവധികഴിഞ്ഞ് തിരിച്ചെത്തിയ തന്നെ വീഡിയോ ദൃശ്യങ്ങൾ കാട്ടി അസ്ലം ഭീഷണിപ്പെടുത്തിയതായും ബ്ലാക്ക് മെയിൽ ചെയ്ത് വീണ്ടും നിരവധി തവണ ലൈംഗീകമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. ഭീഷണിയും ബ്ലാക്മെയ്ലിങും വർദ്ധിച്ചതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിന് റൂറൽ എസ് പിയെ ചുമതലപ്പെടുത്തിയതായും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ അനുസരിച്ച് കേസെടുത്തതായും സീനിയർ പോലീസ് സൂപ്രണ്ട് അറിയിച്ചു
ചക്കുളത്തുകാവ്: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി നിലവറദീപം തെളിഞ്ഞു. പൊങ്കാലയുടെ വരവറിയിച്ചുകൊണ്ടുള്ള…
ശബരിമല തീർത്ഥാടനത്തിന് മാലയിട്ട് വ്രതം ആരംഭിക്കുന്നതിനൊപ്പം ഒരു തീരുമാനവും എടുത്തിരുന്നു ഉപ്പുതറ എസ്.എച്ച്.ഒ ബേബി ബിജു. ചപ്പാത്ത് ക്ഷേത്രത്തിലെ വിഗ്രഹ…
തമിഴ്നാട്ടിലെ മധുര തിരുപ്പറംകുണ്ഡ്രം മലയിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ദീപം തെളിയിക്കാൻ മല കയറുന്ന…
അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയ്ക്കെതിരെ നിർണായക നീക്കവുമായി ഇന്ത്യയുടെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനുമായി…
അമേരിക്കൻ വിപണിയിലേക്ക് അനധികൃതമായി മയക്കുമരുന്നും സൈക്കോട്രോപിക് ഗുളികകളും കടത്തിയിരുന്ന വൻ അന്താരാഷ്ട്ര ശൃംഖലയുടെ ഇന്ത്യൻ കണ്ണികൾക്കെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ…
കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിലും കൊൽക്കത്ത മെഡിക്കൽ കോളേജിലും ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ അക്രമം നടന്നതായി ആരോപിച്ച് അഖില ഭാരതീയ…