Saturday, January 3, 2026

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടിമുറിച്ചു; അയൽവാസിയായ യുവാവ് പിടിയില്‍; സംഭവം ഇടുക്കിയിൽ

ഇടുക്കി: പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി യുവാവ് വീട്ടില്‍ കയറി വന്ന് ബലമായി മുറിച്ചുമാറ്റിയ കേസില്‍ പ്രതി പിടിയില്‍. പീരുമേട് കരടിക്കുഴി സ്വദേശി സുനില്‍ കുമാറാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് ഇയാള്‍ പെണ്‍കുട്ടിയുടെ മുടി മുറിച്ചത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് അയല്‍വാസിയായ സുനില്‍ പ്രണയാഭ്യര്‍ഥന നടത്തിയത്.

അടുത്തെത്തിയ യുവാവിനെതിരെ പെണ്‍കുട്ടി കത്രിക എടുത്തുകാണിച്ച്‌ പ്രതികരിച്ചു. കൈയില്‍നിന്ന് കത്രിക പിടിച്ചുവാങ്ങിയശേഷം തലമുടി ബലമായി മുറിച്ചെടുക്കുകയായിരുന്നു.

ബഹളം വച്ചതോടെ ഇയാള്‍ പെണ്‍കുട്ടിയെ തള്ളിമറിച്ചിട്ട ശേഷം രക്ഷപെടുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടി പീരുമേട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പീരുമേട് സി.ഐ. എ.രജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Related Articles

Latest Articles