ഇറ്റാവ: അരുണാചൽ പ്രദേശ് അതിർത്തി നിയന്ത്രണ രേഖയിൽ ചരിത്രത്തിലാദ്യമായി വനിതകളായ സുരക്ഷാ സൈനികർ മാത്രമുൾപ്പെടുന്ന ടീം നാലുദിവസം തുടർച്ചയായി അതിർത്തി കാത്തു.
പതിനെട്ട് വനിതാ സുരക്ഷാസൈനികരുൾപ്പെടുന്ന ഒരു യൂണിറ്റാണ് അരുണാചൽ പ്രദേശും ചൈനയുമായുള്ള അതിർത്തി നിയന്ത്രണരേഖയിൽ നാലുദിവസം തുടർച്ചയായി റോന്തുചുറ്റല് നടത്തിയത്. ഇന്ത്യൻ കരസേനയിലെ ഒരു വനിതാ ഓഫീസറുടെ നേതൃത്വത്തിൽ കരസേന, ആസാം റൈഫിൾസ്, ഇൻഡോ ടീബറ്റൻ ബോർഡർ പോലീസ് എന്നീ സേനകളിലെ തിരഞ്ഞെടുത്ത പതിനെട്ട് വനിതാ സൈനികരാണ് ചരിത്രപ്രധാനമായ ദൗത്യം പൂർത്തിയാക്കിയത്.
ഹിമാലയൻ മലനിരകളിലെ അതിർത്തിയിൽ റോന്തുചുറ്റുന്ന ആദ്യ വനിതാ സുരക്ഷാസൈനികരായി ഇവർ ചരിത്രത്താളുകളിൽ തങ്ങളുടെ നാമം കൊത്തിവച്ചെന്നും നാരീശക്തിയുടെ അതിഗംഭീരമായ ആന്തരികശക്തിയുടെ സാദ്ധ്യതകളാണ് ഇതിലൂടെ വെളിവായതെന്നും പ്രതിരോധമന്ത്രാലയത്തിന്റെ ഔദ്യോഗിക പത്രക്കുറിപ്പ് അറിയിച്ചു.
കിഴക്കാംതൂക്കായ മലനിരകളും വെള്ളച്ചാട്ടങ്ങളും നിബിഢവനവുമുള്ള ഈ അതിർത്തിമേഖലയിലൂടെ ദൃഢനിശ്ചയത്തോടെ മറ്റാരേയും പോലെതന്നെ ഈ യൂണിറ്റ് തങ്ങളുടെ നാലുദിവസ റോന്തുചുറ്റൽ വിജയകരമായി പൂർത്തിയാക്കുമ്പോൾ ഭാരതത്തിന്റെ വീരപുത്രന്മാരെപ്പോലെതന്നെ വീരപുത്രിമാരും തങ്ങൾ ഒന്നിനും പിറകിലല്ല എന്ന് തെളിയിച്ചിരിയ്ക്കുകയാണ്.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിമൂന്നാം വർഷത്തിൽ സ്ത്രീശാക്തീകരണത്തിന്റെയും ലിംഗസമത്വത്തിന്റെയും ലോകോത്തര മാതൃകയായി നാം മാറിയെന്ന് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിയ്ക്കുന്നു.
ഈ സൈനികരുടെ ആത്മാർത്ഥതയേയും ദൃഢനിശ്ചയത്തേയും കരസേനാ ഈസ്റ്റേൺ കമാൻഡ് ജനറൽ ഓഫീസർ ഇൻ കമാൻഡ് ലഫ്റ്റനന്റ് ജനറൽ എം എം നാരവാണേ അഭിനന്ദിച്ചു.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…