ചെന്നൈ: ഒഎംആറിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു പാലക്കാട് സ്വദേശിനി അടക്കം 2 ഐടി കമ്പനി ജീവനക്കാർ മരിച്ചു. എച്ച്സിഎല്ലിൽ സോഫ്റ്റ്വെയർ എൻജീനിയർമാരായ പാലക്കാട് ഹേമാംബിക നഗർ സുരഭിലയിൽ ആർ.ലക്ഷ്മി (23), തിരുപ്പതി സ്വദേശിനി എസ്.ലാവണ്യ (23) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
ജോലി കഴിഞ്ഞു വീട്ടിലേക്കു നടന്നുപോകുന്നതിനിടെ അമിതവേഗത്തില് എത്തിയ കാർ പിന്നിൽ നിന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇരുവരുടെയും തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. ലക്ഷ്മി സംഭവ സ്ഥലത്തു തന്നെ മരിച്ചു. രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ലാവണ്യ ഇന്നലെ പുലർച്ചെയാണു മരിച്ചത്. കാർ ഡ്രൈവർ ഷോളിങ്ങനല്ലൂർ സ്വദേശി മോതീഷ് കുമാറിനെ (20) അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലാണു വാഹനം ഓടിച്ചതെന്നാണ് ആരോപണം.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…