മാൾഡയിൽ സ്ത്രീകളെ നഗ്നരാക്കി മർദിച്ച് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തെ നിസ്സാരവത്കരിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മോഷ്ടിച്ചതിനാണ് സ്ത്രീകളെ ആൾക്കൂട്ടം മർദിച്ചതെന്നും ഉടൻ തന്നെ പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചുമെന്നുമാണ് മമത ബാനർജിയുടെ ന്യായീകരണം. സംഭവത്തിൽ സംസ്ഥാന സർക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമർശനമുയരുന്നതിടെയാണ് മമതാ ബാനർജി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്ത്രീകൾ കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പിടികൂടി മർദിക്കുകയായിരുന്നു. അല്ലാതെ സംഭവത്തെ രാഷ്ട്രീയ വത്കരിക്കേണ്ട കാര്യമില്ലെന്നാണ് മമത ബാനർജി പറയുന്നത്. വിവരം അറിഞ്ഞപ്പോൾ തന്നെ സ്ഥലത്ത് എത്തിയിരുന്നു. ഉടൻ പ്രശ്‌നം പരിഹരിച്ചു. നിയമം കയ്യിലെടുത്തവർക്കെതിരെ പോലീസ് കേസ് എടുത്തു. വീഡിയോ പ്രചരിപ്പിച്ച് ബംഗാളിനെ അപമാനിക്കാൻ നോക്കണ്ടെന്നും മമത ബാനർജി പ്രതികരിച്ചു.
അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു മാൾഡയിൽ സ്ത്രീകളെ മർദിച്ച് റോഡിലൂടെ വലിച്ചിഴച്ച സംഭവമുണ്ടായത്. നാരങ്ങ വിൽപ്പനയ്ക്കായി എത്തിയതായിരുന്നു ഇവർ. എന്നാൽ നാരങ്ങ മോഷ്ടിച്ചുവെന്നാരോപിച്ച് ഇവരെ ആൾക്കൂട്ടം മർദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ രൂക്ഷമായ വിമർശനമാണ് ഉയർന്നു വരുന്നത്. ഇതിനിടെയാണ് സംഭവത്തെ നിസ്സാരവത്കരിച്ച് കൊണ്ട് മമതാ ബാനർജി രംഗത്തെത്തിയിരിക്കുന്നത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…