കോട്ടയം: പാലായിൽ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിഥിനയുടെ വീട് സന്ദർശിച്ച് വനിത കമ്മീഷൻ. വൈക്കം തുറുവേലിക്കുന്നിലെ വീട്ടിലാണ് കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി സന്ദർശനം നടത്തിയത്.
മകളെ കൊല്ലാതെ വിട്ടിരുന്നെങ്കിൽ പ്രാരാബ്ധത്തിൽ പോലും സന്തോഷത്തോടെ ജീവിക്കുമായിരുന്നുവെന്ന് നിഥിനയുടെ അമ്മ ബിന്ദു വനിതാ കമ്മീഷനോട് പ്രതികരിച്ചു.
മാത്രമല്ല ഇപ്പോൾ പഠിക്കേണ്ട സമയമാണെന്നും പഠനത്തിന് ശേഷവും ഇഷ്ടം തുടർന്നാൽ വീട്ടുകാരുമായി ആലോചിച്ച് വിവാഹം നടത്തി തരുമെന്ന് അറിയിച്ചിരുന്നുവെന്നും പി. സതീദേവിയോട് നിഥിനയുടെ ‘അമ്മ പറഞ്ഞു.
അതേസമയം ഒരമ്മയുടെ ജീവിതത്തിലെ പ്രതീക്ഷയാണ് അരുംകൊലയ്‌ക്ക് ഇരയായതെന്ന് സന്ദർശനത്തിന് ശേഷം സതീദേവി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരിലുണ്ടായ കൊലപാതകമല്ല നിഥിനയുടേത്. ആസൂത്രിതമായി കൊലപ്പെടുത്താൻ പ്രതിയെ പ്രേരിപ്പിച്ചതെന്താണെന്ന് വിശദമായ അന്വേഷണത്തിലൂടെ കണ്ടെത്തുമെന്നും. പഠനം കഴിഞ്ഞ് വിവാഹം നടത്തി തരാമെന്ന് പറഞ്ഞിട്ടും പ്രതിക്ക് പക രൂപപ്പെടാൻ ഉണ്ടായ സാഹചര്യം പരിശോധിക്കുമെന്നും പി. സതീദേവി വ്യക്തമാക്കി.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…