Monday, December 15, 2025

വനിതാ ഐ പി എൽ : ആർസിബിയെ സ്മൃതി മന്ധന നയിക്കും, പ്രഖ്യാപനവുമായി വിരാട് കോലിയും, ഫാഫ് ഡു പ്ലെസിയും

വനിതാ പ്രീമിയർ ലീഗിൽ സ്മൃതി മന്ധന ആർസിബിയെ നയിക്കും. വനിതാ ഐ പി എല്ലിന്റെ ഉദ്ഘാടന സീസണിലേക്കുള്ള ക്യാപ്റ്റനെ പ്രഖ്യാപിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മുംബൈയിൽ നടന്ന താര ലേലത്തിൽ 3.40 കോടി രൂപയ്ക്കാണ് സ്മൃതിയെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവച്ചാണ് ഈ വിവരം ടീം അറിയിച്ചത്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പുരുഷ ടീമിന്റെ നിലവിലെ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിയും മുൻ ക്യാപ്റ്റൻ വിരാട് കോലിയുമാണ് വനിതാ ടീം ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. ടീമിനെ നയിക്കാൻ കഴിയുന്ന ഏറ്റവും മികച്ച താരമാണ് സ്മൃതിയെന്ന് വിരാട് കോലി വ്യക്തമാക്കി. “ആർ‌സി‌ബിയെ നയിക്കാനുള്ള എല്ലാ സവിശേഷതകളും താരത്തിനുണ്ടെന്ന് ആർസിബി പുരുഷ ടീം ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് പറഞ്ഞു. അവസരത്തിന് ആർസിബി മാനേജ്‌മെന്റിന് നന്ദി പറഞ്ഞ് സ്മൃതി മന്ധന. ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ എന്റെ 100% പുറത്തെടുക്കുമെന്നും താരം വ്യക്തമാക്കി.

Related Articles

Latest Articles