Thursday, May 2, 2024
spot_img

അശ്ലീല ചുവയുള്ല ആംഗ്യം കാണിച്ചു: വേശ്യയെന്ന് വിളിച്ചു; മുസ്ലീം ലീഗ് നേതാവിനെതിരെ പരാതിയുമായി വനിതാ പ്രവർത്തക

മലപ്പുറം: മലപ്പുറത്തെ മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരെ വനിതാ ലീഗ് പ്രവർത്തകയുടെ പരാതി. പാർട്ടി യോഗത്തിൽ വെച്ച് അശ്ലീല ചുവയുള്ല ആംഗ്യം കാണിച്ചുവെന്നും വേശ്യയെന്ന് വിളിച്ചെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.

മുസ്ലീം ലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കാവുങ്ങൽ കുഞ്ഞി മരക്കാർക്കെതിരെയാണ് പരാതി. കഴിഞ്ഞ ‌ഡിസംബർ ഒന്നാംതീയതിയാണ് കേസിനസപദമായ സംഭവം. ലീഗിന്റെ കുണ്ടൂർ കമ്മിറ്റി ഓഫീസിൽ വെച്ച് ചേർന്ന യോഗത്തിലാണ് യുവതിയെ പരസ്യമായി അപമാനിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

ഇതേതുടർന്ന് തിരൂരങ്ങാടി പോലീസിലാണ് യുവതി പരാതി നൽകിയത്. സംഭവത്തിൽ, അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു. എന്നാൽ പരാതി വ്യാജമാണെന്നാണ് കുഞ്ഞിമരക്കാരുടെ പ്രതികരണം. പരാതി മനപൂർവ്വം കെട്ടിച്ചമച്ചതാണെന്നും ഇയാൾ പറഞ്ഞു.

Related Articles

Latest Articles