Tuesday, January 13, 2026

ചൂട് കൂടുന്നു: 12 മണി മുതല്‍ 3 മണി വരെ വിശ്രമവേള; തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ചു working-hours-have-been-rescheduled-

തിരുവനന്തപുരം: വേനല്‍ക്കാലമായതോടെ പകല്‍ താപനില ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ തൊഴിൽ സമയം പുനഃക്രമീകരിച്ച് (Labour Commission) ലേബർ കമ്മീഷണർ. തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നത് തടയുന്നതിനായാണ് നിയന്ത്രണം. ഏപ്രിൽ 30 വരെ തൊഴിൽ സമയം പുനഃക്രമീകരിച്ചാണ് ലേബർ കമ്മീഷണർ ഉത്തരവിറക്കിയിരിക്കുന്നത്.

പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചക്ക് 12.00 മണി മുതല്‍ 3.00 മണി വരെ വിശ്രമ വേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7.00 മണി മുതല്‍ വൈകുന്നേരം 7.00 മണി വരെയുള്ള സമയത്തിനുള്ളില്‍ 8 മണിക്കൂറായി നിജപ്പെടുത്തി. പുതിയ ഉത്തരവ് പ്രകാരം പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായിരിക്കും.
രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചിട്ടുണ്ട്.

Related Articles

Latest Articles