Sunday, December 14, 2025

ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിയാന്‍ സിന്ധു- മത്സരം ഇന്ത്യന്‍ സമയം വൈകിട്ട് 4.10 മുതല്‍

സ്വിറ്റ്സര്‍ലണ്ട്- ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സില്‍ ഇന്ന് ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടപ്പോരാട്ടം. ജപ്പാന്‍റെ നൊസോമി ഒകുഹാരയാണ് സിന്ധുവിന്‍റെ എതിരാളി. ഇന്ത്യന്‍ സമയം വൈകിട്ട് 4.10നാണ് മത്സരം. ചരിത്ര കിരീടമാണ് സിന്ധുവിന്‍റെ ലക്ഷ്യം. സമീപകാലത്ത് നൊസോമിക്കെതിരെ പുറത്തെടുത്ത മികച്ച പ്രകടനമാണ് സിന്ധുവിന് ആത്മവിശ്വാസം പകരുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്‍ യൂ ഫെയിയെ തകര്‍ത്താണ് സിന്ധു ഫൈനലിലെത്തിയത്. ഇത് മൂന്നാം തവണയാണ് സിന്ധു ലോകബാഡ്മിന്‍റണ്‍ ചാന്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലെത്തുന്നത്.2017ലും 2018ലും ഫൈനലിലെത്തിയ സിന്ധു കലാശപ്പോരാട്ടത്തില്‍ കീഴടങ്ങിയിരുന്നു.

Related Articles

Latest Articles