വേള്‍ഡ് മലയാളി കൗണ്‍സില്‍ ചാരിറ്റബിള്‍ സൊസൈറ്റി അസർബൈജാനിലെ ബാക്കുവില്‍ സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന സംഘടനയക്ക് ഒരു ബന്ധവുമില്ലെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികൾ. സംഘടനയുടെ ഗ്ലോബല്‍ പ്രസിഡൻ്റ് തോമസ് മൊട്ടയ്ക്കലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ചാരിറ്റബിള്‍ സൊസൈറ്റി അസർബൈജാനിലെ ബാക്കുവില്‍ സംഘടിപ്പിക്കുന്ന കണ്‍വന്‍ഷൻ വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണിതെന്ന തരത്തില്‍ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.
വേള്‍ഡ് മലയാളി കൗണ്‍സിലില്‍ നിന്നും വിട്ടുപോയ രണ്ട് മുന്‍ നേതാക്കളാണ് ഇത്തരമൊരു വ്യാജ സംഘടനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വേള്‍ഡ് മലയാളി കണ്‍സില്‍ ഗ്ലോബല്‍ സംഘടനയുടെ ആഗോള ദ്വിവത്സര സമ്മേളനം ജൂലൈ 25 മുതല്‍ 27 വരെ തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നടത്തുമെന്ന് തോമസ് മൊട്ടയ്ക്കൽ പറഞ്ഞു.

