Thursday, September 24, 2026

മാർച്ച് 27 വേള്‍ഡ് തിയേറ്റര്‍ ഡേ; പ്രതിഭാധനരായ ജനങ്ങളെ ഓർക്കേണ്ട ദിനം

മനുഷ്യന്റെ വിചാരങ്ങളേയും വികാരങ്ങളേയും ദർശനങ്ങളേയും മറ്റുള്ളവർക്ക് അനുഭവഭേദ്യമാകുന്നതരത്തിൽ അല്ലെങ്കിൽ അവന്റെ തന്നെ ആത്മസംതൃപ്തിക്ക് വേണ്ടി ലാവണ്യപരമായ രീതിയിൽ ഒരാളുടെ ശൈലിയിൽ സൃഷ്ടിക്കുമ്പോൾ കല ഉണ്ടാകുന്നു.

ഒരാളുടെ വ്യക്തിത്വം സ്വയം പ്രകടിപ്പിക്കാൻ കഴിയുന്ന മാധ്യമം കൂടിയാണ് കല. ഇത്തരത്തിൽ പ്രേക്ഷകരെ സ്പർശിക്കുന്ന തരത്തിൽ ജീവിത സത്യങ്ങൾ വെളിപ്പെടുത്താൻ കഴിയുന്ന മാധ്യമമാണ് നാടകം. കാണുമ്പോൾ എളുപ്പമെന്ന് തോന്നുമെങ്കിലും അത്ര എളുപ്പമല്ലാത്ത ഒരു കലാരൂപമാണിത്. റീടേക്കുകളും എഡിറ്റിംഗുമില്ലാതെ പ്രേക്ഷകർക്ക് മുന്നിൽ നാടകം അവതരിപ്പിക്കുക എന്നത് ഒരിക്കലൂം നിസാരമായ കാര്യമല്ല.

ഇന്ന്, മാർച്ച് 27 ലോകനാടക ദിനം. പ്രതിഭാധനരായ ജനങ്ങളെ ഒരുമിച്ചു നിര്‍ത്തുന്നതില്‍ രംഗകലകള്‍ക്കുള്ള ശക്തിയും കഴിവും ഓര്‍മ്മിക്കാനുള്ള ദിനമാണ് ലോകനാടക ദിനം -‌– വേള്‍ഡ് തിയേറ്റര്‍ ഡേ. നാടകം മാത്രമല്ല അരങ്ങില്‍ വരുന്ന എല്ലാ കലകളും തിയേറ്ററിന്‍റെ പരിധിയില്‍ വരുന്നു. ജനങ്ങള്‍ തമ്മിലുള്ള സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വവും പരസ്പരധാരണയും ഉണ്ടാക്കാന്‍ രംഗകലകള്‍ക്കുള്ള സ്വാധീനവും മികവും പരിചയിച്ചറിയാന്‍ ഈ ദിനാചരണം ഉതകുന്നു.

1961- മുതല്‍ 2022 മാര്‍ച്ച് 27 വരെ – ലോകത്തിന്‍റെ വിവിധ കോണുകളിലെ നാടക-അഭിനയ -അവതരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. കൊച്ചു സദസ്സിനു മുന്നിലുള്ള ചെറു പ്രകടനങ്ങള്‍ തൊട്ട് ജനസാഗരത്തിന് മുമ്പിലുള്ള മഹാ അവതരണങ്ങള്‍ വരെ ഇതില്‍പ്പെടുന്നു.

ടെലിവിഷന്‍റെ വരവ് രംഗകലകളുടെ പ്രാമുഖ്യം വല്ലാതെ കുറച്ചുകളഞ്ഞു. ഇതിനെതിരെയുള്ള തിരിച്ചറിവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ ഏപ്രില്‍ 25 മുതല്‍ മെയ് ഒന്നു വരെ ടി.വി. കാണാത്ത ആഴ്ചയായി ആചരിക്കുകയാണ്. രംഗകലകള്‍ ജനങ്ങളില്‍ നിന്നും അകന്നു പോകുന്നതാണ് ഇന്ത്യയിലെ പ്രശ്നം. നാടകത്തിലും മറ്റും മികവുള്ള ആളുകള്‍ ഇല്ലാതായി വരുന്നുവെന്ന് പറയാം.

Related Articles

Latest Articles