Sunday, December 14, 2025

ചിക്കൻഗുനിയ രോഗത്തിന് ലോകത്ത് ആദ്യമായി വാക്‌സീൻ; യു എസ് ആരോഗ്യവിഭാഗം അംഗീകാരം നൽകി; ഇക്സ്ചിക് എന്ന പേരിൽ വിപണിയിൽ ഇറക്കും

വാഷിങ്ടൺ: ചികുൻഗുനിയ രോഗത്തിനുള്ള ലോകത്തെ ആദ്യ വാക്‌സീന് യു.എസ്. ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം. യൂറോപ്പിലെ വാൽനേവ വാക്‌സീൻ കമ്പനി വികസിപ്പിച്ചെടുത്ത വാക്‌സീൻ ‘ഇക്സ്ചിക്’ എന്ന പേരിൽ വിപണിയിലെത്തും.

രോഗവ്യാപന സാധ്യതയുള്ള 18 വയസിനും അതിന് മുകളിൽ ഉള്ളവർക്കും വേണ്ടിയാണ് വാക്‌സീന് അംഗീകാരം നൽകിയതെന്ന് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. കൊതുകുകൾ വഴി പടരുന്ന വൈറസാണ് ചിക്കുൻഗുനിയ. ‘ഉയർന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ചിക്കുൻഗുനിയയെ ചൂണ്ടിക്കാട്ടുന്നത്.

50 ലക്ഷം പേർക്കാണ് കഴിഞ്ഞ 15 വർഷത്തിനിടെ ലോകത്ത് ചിക്കൻഗുനിയ രോഗം ബാധിച്ചത്. ഈഡിസ് കൊതുക് പരത്തുന്ന ഒരു വൈറസ് രോഗമാണ് ചികുൻഗുനിയ. പനിക്കൊപ്പം സന്ധികളിൽ നീര്, വേദന എന്നിവ ഉണ്ടാകും.

Related Articles

Latest Articles