Thursday, May 2, 2024
spot_img

ഭാരതത്തെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഉൽപ്പെടുത്തി യുകെ; അനധികൃത കുടിയേറ്റം അവസാനിപ്പിക്കാൻ നീക്കം; നിയമവിരുദ്ധമായി എത്തുന്നവരെ തിരികെ അയക്കും

ലണ്ടൻ: സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഭാരതത്തെ ഉൽപ്പെടുത്തി ബ്രിട്ടനിലെ ഋഷി സുനക് സർക്കാർ. യുകെ ഹോം അഫേയേർസാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റം അവസാനിക്കും. അഭയാർത്ഥികളായി എത്തുന്നവരുടെ രാജ്യം സുരക്ഷിതമല്ലെന്ന വാദത്തിലാണ് പലപ്പോഴും ഇത്തരക്കാർ ബ്രിട്ടനിലേക്ക് കൂടിയേറുന്നത്. എന്നാൽ സുരക്ഷിത രാജ്യമായി പ്രഖ്യാപിക്കുന്നതോടെ ഇത്തരത്തിൽ കുടിയേറുന്നവരെ തിരികെ അയക്കാൻ സാധിക്കും.

കുടിയേറ്റ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും അതിർത്തി നിയന്ത്രണ നടപടികൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് നീക്കം. കുറച്ചു നാളുകളായി ഇന്ത്യയിൽ നിന്നും അനധികൃതമായി എത്തുന്നവരുടെ എണ്ണം വർദ്ധിച്ചെന്നും ഇത് ഇവരോടുള്ള സമീപനം പുനഃപരിശോധിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചെന്നും യുകെ അറിയിച്ചു. അനധികൃത കൂടിയേറ്റക്കാരെ വേഗത്തിൽ നീക്കം ചെയ്യാൻ അനുവദിക്കും. നിയമവിരുദ്ധമായി വന്നാൽ താമസിക്കാൻ സാധിക്കില്ലെന്ന വ്യക്തമായ സന്ദേശം നൽകുന്നതാണ് നീക്കം. അനധികൃത കുടിയേറ്റ നിയമത്തിലെ നടപടികൾ ശക്തമാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും യുകെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പറഞ്ഞു.

സുരക്ഷിതമല്ലാത്ത രാജ്യങ്ങളിൽ നിന്ന് കുടിയേറുന്നവരെ സംരക്ഷിക്കാൻ രാജ്യത്തിന് നിയമപരമായ ബാധ്യതയുണ്ടെന്ന പരിരക്ഷ മാനുഷിക പരിരക്ഷ ഉപയോഗിക്കുന്നത് തടയാനാണ് ഇത്തരത്തിൽ ഒരു നീക്കത്തിന് പിന്നിൽ. നിലവിൽ അനധികൃതമായി കൂടിയേറിയിട്ടുള്ളവരെയും ഈ നീക്കത്തിലൂടെ സ്വന്തം രാജ്യത്തേക്ക് അയക്കാൻ സാധിക്കും. മനുഷ്യാവകാശ ലംഘനങ്ങൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ അടക്കം ഇത്തരത്തിൽ അനധികൃതമായി കൂടിയേറുന്നുണ്ട്. ഈ നീക്കം വഴി ഈ പ്രതിസന്ധിക്ക് തടയിടാൻ സാധിക്കും.

Related Articles

Latest Articles