India

ലോകത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്ര ഗോപുരം നിർമ്മിച്ചത് ഭാരതീയ സംസ്കാരത്തിൽ ; ഭാരതീയ സംസ്കാരത്തിന്റെ മഹത്വം മനസ്സിലാക്കണമെന്ന് നടൻ വിക്രം

പൗരാണിക ഭാരതം എന്തായിരുന്നുവെന്ന് വരും തലമുറ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന നടൻ വിക്രമിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സ്വന്തം സംസ്കാരത്തിൽ അഭിമാനമുള്ളവരാകണം. ഭാരതീയ വാസ്തു വിദ്യകളെ മുൻനിർത്തിയാണ് താരത്തിന്റെ പരാമർശം.

നമ്മൾ എല്ലാവരും പിരമിഡുകളെക്കുറിച്ചും അവ എങ്ങനെ നിർമിച്ചു എന്നതിനെപ്പറ്റിയും സംസാരിക്കുന്നു. പിസയിലെ ചെറിയുന്ന ഗോപുരം കാണാൻ പോകുന്നു. ചെരിഞ്ഞ് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുന്നിൽ നിന്ന് സെൽഫിയെടുക്കുന്നു. സത്യത്തിൽ ചരിഞ്ഞ് വീണ് കൊണ്ടിരിക്കുന്ന കെട്ടിടത്തെയാണ് നമ്മൾ അഭിനന്ദിക്കുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ​ഗോപുരത്തെ കുറിച്ച് നിങ്ങൾക്കറിയുമോ എന്നും വിക്രം ചോദിക്കുന്നു. അത് ചോള രാജവംശത്തിന്റെ കാലത്ത് തഞ്ചാവൂരിൽ നിർമിച്ച ഗോപുരമാണ്. 80 ടൺ ഭാരമുള്ള ഒറ്റ കല്ലാണ് ​ഗോപുരത്തിൽ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ അത് എങ്ങനെയാണ് ചെയ്തതെന്നും ആർക്കുമറിയില്ലെന്നും വിക്രം വിമർശിച്ചു.

കൂടാതെ, ക്രെയിനുകളോ യന്ത്രസാമഗ്രികളോ ഇല്ലാതെ ആറ് കിലോമീറ്റർ നീളമുള്ള ഒരു റാംപ്, അവർ ഒരൊറ്റ കല്ല് മുകളിലെത്തിക്കാനായി മാത്രം നിർമിച്ചു എന്നറിയാമോ ? കാളകളും ആനകളും ആളുകളും ചേർന്ന് വലിച്ചാണ് അതിനെ മുകളിലെത്തിച്ചത്. കൂടാതെ, പ്ലാസ്റ്റർ ഇല്ലാതെയാണ് ഇത്രവും വലിയ നിർമിതി ഉണ്ടാക്കിയിരിക്കുന്നത്. ആറ് ഭൂകമ്പങ്ങളെ അത് അതിജീവിച്ചു. എന്നാൽ ഇതൊന്നും അറിയാൻ ശ്രമിക്കാതെ ചെരിഞ്ഞ് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുന്നിൽ നിന്ന് സെൽഫിയെടുക്കാനാണ് എല്ലാവർക്കും ആഗ്രഹം. നമ്മൾ നമ്മുടെ സംസ്കാരത്തെ കുറിച്ച് ചിന്തിക്കണം. നമ്മൾ എത്രത്തോളം പുരോ​ഗതി പ്രാപിച്ചവരായിരുന്നുവെന്ന് അറിയണമെന്നും വിക്രം കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

സനാതന ധർമ്മവും വേദജ്ഞാനവുമാണ് യഥാർത്ഥ മനുഷ്യാവകാശ സംരക്ഷണത്തിന്റെ അടിത്തറ: ആചാര്യശ്രീ രാജേഷിന്റെ ജന്മദിനാഘോഷമായ ‘ആചാര്യസുധ’ ഭക്തിനിർഭരമായി സമാപിച്ചു!

മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…

13 minutes ago

അധർമ്മത്തെ നിർമ്മാർജ്ജനം ചെയ്യാൻ കാർത്തിക സ്തംഭം ഇന്ന് ഉയരും: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായ ചടങ്ങുകൾക്ക് തുടക്കം!

ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…

1 hour ago

മെട്രോ യാത്രയ്ക്കിടെ ടിക്കറ്റ് വാങ്ങാൻ പണമില്ല, പ്രധാനമന്ത്രി മോദി സ്വന്തം കാർഡ് ഉപയോഗിച്ച് ടിക്കറ്റെടുത്തു: ഡി.കെ. ശിവകുമാർ

ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…

2 hours ago

വിജയത്തിന്റെ സമ്മർദ്ദത്തിലും ‘സിയാ റാം’ (സീതാറാം) മന്ത്രം! ആര്യവീർ സേവാഗിന്റെ വാക്കുകൾ വൈറൽ

അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…

3 hours ago

വിഴിഞ്ഞം തുറമുഖത്തിന് റെയിൽവേ കണക്ടിവിറ്റി ഇനിയും കടമ്പ!

ലോകോത്തര ട്രാൻസ്ഷിപ്‌മെന്റ് ഹബ്ബായി മാറാൻ ലക്ഷ്യമിടുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് റെയിൽവേ കണക്ടിവിറ്റി വലിയ വെല്ലുവിളിയാകുന്നു. തുറമുഖത്തിന്റെ പൂർണ്ണ ശേഷി…

3 hours ago

പാകിസ്ഥാനെ വീണ്ടും വീണ്ടും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റി സൗദി അറേബ്യ: കോടികളുടെ സഹായത്തിന് പിന്നിൽ സാമ്പത്തിക താൽപര്യമോ, സൈനിക-നയതന്ത്ര നീക്കമോ?

സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന പാകിസ്താന് വീണ്ടും തുണയായി സൗദി അറേബ്യ. ഒക്ടോബർ 31-ന് കാലാവധി പൂർത്തിയായ മൂന്ന് ബില്യൺ ഡോളറിന്റെ…

5 hours ago