fish
കൊച്ചി: കറി വെക്കാനായി വാങ്ങിയ മീന്‍ വൃത്തിയാക്കുന്നതിനിടെ തൊലിക്കുള്ളിലെ കാഴ്ച കണ്ട് വീട്ടമ്മ ഞെട്ടി. ജീവനുള്ള പുഴുക്കളാണ് മീനിന്റെ തൊലിക്കുള്ളില്‍ ഉണ്ടായിരുന്നത്. നൂറോളം പുഴുക്കള്‍ നുരച്ച് പൊന്തുകയായിരുന്നു. വൈറ്റിലയിലാണ് സംഭവം. കൊച്ചുവീട്ടില്‍ അഗസ്റ്റിന്റെ വീട്ടിലേക്ക് വാങ്ങിയ മീനിലാണ് പുഴുക്കളെ കണ്ടത്. രണ്ട് ഇഞ്ച് നീളത്തിലുള്ളതായിരുന്നു പുഴുക്കള്‍.
ഉടനെ ഡിവിഷന് കൗണ്‍സിലറെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഡിവിഷന് കൗണ്‍സിലര്‍ കോര്പ്പറേഷന് ഹെല്‍ത്ത് സൂപ്പര്‍ വൈസറെ വിവരം അറിയിച്ചു. എന്നാല്‍ അവധി ദിവസമായതിനാല്‍ അധികൃതര്‍ എത്തിയില്ല.കോര്പ്പറേഷന് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എത്തുന്നത് വരെ പുഴുക്കളുള്ള ഈ മീനുകള്സൂക്ഷിച്ചു വെക്കുമെന്ന് അഗസ്റ്റിന് പറഞ്ഞു.
വീടിന്റെ സമീപത്ത് കൂടി ഇരുചക്രവാഹനത്തില്‍ മത്സ്യക്കച്ചവടം നടത്തുന്ന വ്യക്തിയില്‍ നിന്നാണ് അഗസ്റ്റിന് മീന്‍ വാങ്ങിയത്. ഇയാള്‍ തോപ്പുംപടി ഹാര്‍ബറില്‍ നിന്നാണ് ഈ മീന്‍ എടുത്തതെന്നാണ് സൂചന.
മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…
കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…
ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…
കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 585…
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…