Monday, December 15, 2025

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്‌ക്കിടെ പൊട്ടിത്തെറിച്ച ടൈറ്റൻ അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ കരക്കെത്തിച്ചു; യാത്രക്കാരുടെ മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുന്നു

ബോസ്റ്റണ്‍: ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്‌ക്കിടെ പൊട്ടിത്തെറിച്ച ടൈറ്റൻ അന്തർവാഹിനിയുടെ അവശിഷ്ടങ്ങള്‍ കരയ്‌ക്കെത്തിച്ചു. അപകടത്തിന് പിന്നാലെ നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയ അവശിഷ്ടങ്ങളാണ് തീരത്ത് എത്തിച്ചത്. അതെ സമയം അപകടത്തിൽ മരിച്ച യാത്രക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്താനായില്ല. ഇതിനായി തിരച്ചിൽ തുടരുകയാണ്.

പ്രശസ്ത പാക് വ്യവസായി ഷഹ്സാദാ ദാവൂദ്, മകൻ സുലേമാൻ, ബ്രിട്ടിഷ് വ്യവസായി ഹാമിഷ് ഹാർഡിങ്, പ്രശസ്ത ഫ്രഞ്ച് ഡൈവർ പോൾ ഹെൻറി നാർജിയോലെറ്റ് , യാത്ര സംഘടിപ്പിച്ച ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് എന്ന കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് സ്റ്റോക്ടൻ റഷ് എന്നിവരായിരുന്നു അന്തർവാഹിനിയിലെ യാത്രക്കാർ ഇവർ അപകടത്തിൽ മരിച്ചുവെന്ന് സ്ഥിരീകരിച്ചു. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്ന സ്ഥലത്തുനിന്നും 1600 അടി മാത്രം അകലെയാണ് ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കിടന്നിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂണ്‍ 18-ന് നടന്ന അപകടത്തെപ്പറ്റി അമേരിക്ക, കാനഡ, ഫ്രാന്‍സ്, ബ്രിട്ടൺ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. അന്തിമ റിപ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന് സമര്‍പ്പിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.

Related Articles

Latest Articles