Sunday, December 21, 2025

ചടയമംഗലത്ത് 17 കാരനെ ലൈംഗിക ചൂഷണത്തിനിരയാക്കി; യത്തീംഖാന നടത്തിപ്പുകാരൻ അറസ്റ്റിൽ

കൊല്ലം: കൊല്ലം ചടയമംഗലത്ത് 17 കാരനെ ലൈംഗികമായി ചൂഷണം ചെയ്ത യത്തീംഖാന നടത്തിപ്പുകാരൻ അറസ്റ്റിൽ. ചടയമംഗലം സ്വദേശിയായ നിസാമുദ്ദീൻ ആണ് അറസ്റ്റിലായത്. മന്ത്രം ചൊല്ലി തരാം എന്ന് പറഞ്ഞ് പള്ളിയുടെ മൂത്രപ്പുരയിൽ കൊണ്ടുപോയി കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു ഇയാൾ.

പിന്നീട് സംശയം തോന്നിയ നാട്ടുകാർ ഇയാളെ ചോദ്യം ചെയ്തു. ആകെ വിരണ്ട നിസാമുദ്ദീൻ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ, നാട്ടുകാർ പോലീസിനെ വിളിക്കുകയായിരുന്നു.

അതേസമയം പോലീസെത്തി കുട്ടിയോട് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു.തുടർന്ന് കുട്ടിയുടെ പരാതി പ്രകാരം ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം, തടഞ്ഞുവയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Latest Articles