Wednesday, January 7, 2026

പ്രധാനമന്ത്രിയോട് അനാദരവ് കാട്ടിയെന്ന വിവാദം കത്തി പുകയുമ്പോള്‍ യതീഷ് ചന്ദ്രയ്ക്ക് സ്ഥലംമാറ്റം

തൃശൂര്‍ : പ്രധാനമന്ത്രിയോട് അനാദരവ് കാട്ടിയെന്ന വിവാദം കത്തി പുകയുന്ന സാഹചര്യത്തില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയ്ക്ക് സ്ഥലംമാറ്റം. പോലീസ് ആസ്ഥാനത്തു സൈബര്‍ കേസുകളുടെ ചുമതലയായിരിക്കും ഇനിമുതല്‍ യതീഷ് ചന്ദ്ര വഹിക്കുക. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥാനം കൊച്ചി കമ്മീഷണറായിരുന്ന എസ്. സുരേന്ദ്രന് നല്‍കി.

കഴിഞ്ഞ ജനുവരിയില്‍ പ്രധാനമന്ത്രി തൃശൂരിലെത്തിയപ്പോള്‍ യതീഷ് ചന്ദ്രയുടെ പെരുമാറ്റം മോശമായിരുന്നുവെന്ന് കാണിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ബിജെപി പരാതി നല്‍കിയിരുന്നു.പരാതി കിട്ടിയതോടെ ആഭ്യന്തരമന്ത്രാലയം സംസ്ഥാനസര്‍ക്കാരിനോടു വിശദീകരണം തേടി.

കുട്ടനെല്ലൂരിലെ ഹെലിപാഡില്‍ യതീഷ് ചന്ദ്ര പ്രധാനമന്ത്രിയെ ഹസ്തദാനം ചെയ്യുന്ന ചിത്രമാണു സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. വിവാദത്തേത്തുടര്‍ന്ന് യതീഷ് ചന്ദ്രയെ സ്ഥലം മാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടുവെങ്കിലും അന്ന് അതുണ്ടായില്ല.

Related Articles

Latest Articles